പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ നീൽ നന്ദ അന്തരിച്ചു
Kerala Kerala Mex Kerala mx World
1 min read
99

പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ നീൽ നന്ദ അന്തരിച്ചു

December 27, 2023
0

ലോസ് ഏഞ്ചൽസ്: പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ നീൽ നന്ദ(32) അന്തരിച്ചു. 32-ാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് വിയോഗം. നീലിന്റെ മാനേജ‌ർ ഗ്രെഗ് വെയ്സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ മരണകാരണം എന്താണെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള സ്റ്റാൻഡ് അപ്പ് കൊമേഡിയനാണ് നീൽ നന്ദ. ഒരു മാധ്യമ നൽകിയ അഭിമുഖത്തിലാണ് നീലിന്റെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. നീലിന്റെ വിയോഗം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ലോകമെമ്പാടും താരത്തിന് ആരാധകരുണ്ടായിരുന്നു.

Continue Reading
ഹാഫിസ് സയിദിന്റെ മകൻ തൽഹ സയീദ് പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു
Kerala Kerala Mex Kerala mx Top News World
1 min read
123

ഹാഫിസ് സയിദിന്റെ മകൻ തൽഹ സയീദ് പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

December 27, 2023
0

പാകിസ്ഥാൻ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും യു.എൻ പ്രഖ്യാപിച്ച ഭീകരനുമായ ഹാഫിസ് സയിദിന്റെ മകൻ തൽഹ സയീദ് പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ മർകസി മുസ്ലീം ലീഗ് (പി.എം.എം.എൽ) സ്ഥാനാർഥിയായാണ് മത്സരിക്കുക. കസേരയാണ് പി.എം.എം.എല്ലിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം. തൽഹ സയീദ് ദേശീയ അസംബ്ലി മണ്ഡലമായ എൻ.എ -127, ലാഹോറിൽ നിന്നായിരിക്കും ജനവിധി തേടുക. ഫെബ്രുവരി എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാനിലെ ഓരോ ദേശീയ, പ്രവിശ്യാ അസംബ്ലി മണ്ഡലങ്ങളിലേക്കും പി.എം.എം.എൽ സ്ഥാനാർത്ഥികളെ

Continue Reading
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതൽ യൂട്യൂബ് വരിക്കാരുള്ള ലോകനേതാവായി
Kerala Kerala Mex Kerala mx National Top News
1 min read
93

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതൽ യൂട്യൂബ് വരിക്കാരുള്ള ലോകനേതാവായി

December 27, 2023
0

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതൽ യൂട്യൂബ് വരിക്കാരുള്ള ലോകനേതാവായി. ഇന്നലെയാണ് പ്രധാനമന്ത്രിയുടെ സ്വകാര്യ യൂട്യൂബ് ചാനൽ വരിക്കാരുടെ എണ്ണം രണ്ട് കോടി കവിഞ്ഞത്. എക്സിലും ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്നത് മോദിയെയാണ്. യൂട്യൂബ് ചാചാനലിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ 450 കോടിയിലേറെ ആളുകൾ കാണുന്നു. ഇതിലും ലോകത്ത് മോദി ഒന്നാമൻ. പ്രധാനമന്ത്രിയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ‘യോഗ വിത്ത് മോദി’ എന്ന യൂട്യൂബ് ചാനലിന് 73,000-ലധികം വരിക്കാരുണ്ട്.

Continue Reading
ശ്രീരാമക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ രാംലല്ലയുടെ മൂന്ന് വിഗ്രഹങ്ങൾ അണിയറയിൽ ഒരുങ്ങുന്നു
Kerala Kerala Mex Kerala mx National
0 min read
86

ശ്രീരാമക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ രാംലല്ലയുടെ മൂന്ന് വിഗ്രഹങ്ങൾ അണിയറയിൽ ഒരുങ്ങുന്നു

December 27, 2023
0

അയോദ്ധ്യ: ശ്രീരാമക്ഷേത്രം 2024 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുകൊടുക്കാനിരിക്കെ, പ്രധാനമൂർത്തിയായ രാംലല്ലയുടെ മൂന്ന് വിഗ്രഹങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആയിരം വർഷം ആയുസ് കൽപ്പിക്കുന്ന ക്ഷേത്രത്തിൽ പ്രതിഷ്ഠയാകാനുള്ള യോഗം അതിൽ ഒന്നിന് മാത്രമാവും. ബാല രൂപത്തിലുള്ള രാമനാണ് രാംലല്ല. വെള്ള മാർബിൾ, ഗ്രാനൈറ്റ്, ഷിഷ്ട് എന്ന ശ്യാമ വർണമുള്ള കല്ല് എന്നിവയിലാണ് രാംലല്ലയുടെ വിഗ്രഹങ്ങൾ കൊത്തുന്നത്. ഇതിൽ അഞ്ച് വയസുകാരന്റെ ഓജസും ഓമനത്തവുമുളള മുഖം ഏത് ശിൽപ്പത്തിനാണോ ഏറെ, അതാവും

Continue Reading
ഇന്ത്യ അറബിക്കടലിൽ മൂന്ന് പടക്കപ്പലുകൾ വിന്യസിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
83

ഇന്ത്യ അറബിക്കടലിൽ മൂന്ന് പടക്കപ്പലുകൾ വിന്യസിച്ചു

December 27, 2023
0

മുംബയ്: ഇന്ത്യൻ തീരത്തോട് അപകടകരമാം വിധം അടുത്ത് ഇസ്രയേൽ എണ്ണക്കപ്പലിൽ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിൽ ഇന്ത്യ അറബിക്കടലിൽ മൂന്ന് പടക്കപ്പലുകൾ വിന്യസിച്ചു. ഡ്രോണുകൾ ഉൾപ്പെടെ തകർക്കാൻ ശേഷിയുള്ള ഗൈഡഡ് മിസൈലുകളും ആധുനിക തോക്കുകളും വഹിക്കുന്ന ഐ. എൻ. എസ് മർമുഗോവ, കൊച്ചി, കൊൽക്കത്ത എന്നീ യുദ്ധക്കപ്പലുകളാണ് വിന്യസിച്ചത്. സമുദ്ര നിരീക്ഷണത്തിന് മാരിടൈം പട്രോൾ വിമാനങ്ങളും കോസ്റ്റ് ഗാർഡ് കപ്പലുകളും സീ ഗാർഡിയൻ സായുധ ഡ്രോണുകളും ഉണ്ട്. ഇസ്രയേൽ എണ്ണക്കപ്പൽ

Continue Reading
ഇന്ത്യൻ നാവിക സേനയ്‌ക്ക് മുതൽക്കൂട്ടായി ‘ഐ.എൻ.എസ് ഇംഫാൽ’ യുദ്ധക്കപ്പൽ
Kerala Kerala Mex Kerala mx National Top News
1 min read
117

ഇന്ത്യൻ നാവിക സേനയ്‌ക്ക് മുതൽക്കൂട്ടായി ‘ഐ.എൻ.എസ് ഇംഫാൽ’ യുദ്ധക്കപ്പൽ

December 27, 2023
0

ഡൽഹി: സമുദ്ര സുരക്ഷയിൽ ഇന്ത്യൻ നാവിക സേനയ്‌ക്ക് മുതൽക്കൂട്ടായി മാരക പ്രഹരശേഷിയുള്ള ബ്രഹ്‌മോസ് മിസൈലുകൾ അടക്കം വിന്യസിച്ച ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ‘ഐ.എൻ.എസ് ഇംഫാൽ’ യുദ്ധക്കപ്പൽ. മുംബയ് ഡോക്‌യാർഡിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ കമ്മിഷൻ ചെയ്‌ത കപ്പൽ, മുംബയ് ആസ്ഥാനമായ പശ്ചിമ നേവൽ കമാൻഡിന്റെ ഭാഗമാകും. വടക്കു കിഴക്കൻ സ്ഥല നാമമുള്ള ആദ്യ കപ്പലാണ്. മസഗാവ് കപ്പൽശാലയിൽ നിർമ്മിച്ച് ഒക്‌ടോബർ 20-ന് കൈമാറിയ കപ്പൽ കടലിൽ വിവിധ

Continue Reading
അയോദ്ധ്യ ശ്രീരാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിന്റെ പേരിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ വാക്പോര്
Kerala Kerala Mex Kerala mx National Top News
0 min read
99

അയോദ്ധ്യ ശ്രീരാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിന്റെ പേരിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ വാക്പോര്

December 27, 2023
0

ഡൽഹി: അയോദ്ധ്യ ശ്രീരാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിന്റെ പേരിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ വാക്പോര്. ഉദ്ഘാടന ചടങ്ങിന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പോകില്ലെന്ന് സി.പി.എം ഇന്നലെ ഔദ്യോഗികമായി അറിയിച്ചു. ചടങ്ങിനെ രാഷ്രീയ നേട്ടത്തിനായുള്ള ആയുധമാക്കുകയാണ് ബി.ജെ.പിയും ആർ.എസ്.എസും. ഇത് ഭരണഘടനയുമായി പൊരുത്തപ്പെടാത്തതാണെന്ന് സി.പി.എം വ്യക്തമാക്കി. ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം നിരസിച്ചതായി യെച്ചൂരി നേരത്തേ വ്യക്തമാക്കിയിരുന്നു. മതചടങ്ങിനെ രാഷ്ട്രീവത്കരിക്കുകയാണെന്നും ഉദ്ഘാടനത്തിന് പോകില്ലെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും

Continue Reading
ഡീപ് ഫേക്ക് വീഡിയോകളുടെ വ്യാപനം തടയാൻ ഡിജിറ്റൽ ഇടനിലക്കാർക്കും പ്ളാറ്റ്ഫോമുകൾക്കും നിർദ്ദേശം നൽകി
Kerala Kerala Mex Kerala mx National
0 min read
59

ഡീപ് ഫേക്ക് വീഡിയോകളുടെ വ്യാപനം തടയാൻ ഡിജിറ്റൽ ഇടനിലക്കാർക്കും പ്ളാറ്റ്ഫോമുകൾക്കും നിർദ്ദേശം നൽകി

December 27, 2023
0

ഡൽഹി: സമൂഹമാദ്ധ്യങ്ങളിൽ ഡീപ് ഫേക്ക് വീഡിയോകളുടെ വ്യാപനം തടയാൻ ലക്ഷ്യമിട്ട് നിലവിലുള്ള ഐടി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എല്ലാ ഡിജിറ്റൽ ഇടനിലക്കാർക്കും പ്ളാറ്റ്ഫോമുകൾക്കും നിർദ്ദേശം നൽകി. ചട്ടം 3(1)(ബി) പ്രകാരമുള്ള നിരോധിത ഉള്ളടക്കം അനുവദിക്കില്ലെന്ന് ഉപഭോക്താക്കൾക്ക് കർശന നിർദ്ദേശം നൽകണം. രജിസ്ട്രേഷൻ സമയത്തും ഒാരോ തവണ ലോഗിൻ ചെയ്യുമ്പോഴും പ്ലാറ്റ്‌ഫോമിലേക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോഴും പങ്കിടുമ്പോഴും വ്യക്തവും കൃത്യവുമായ ഭാഷയിൽ ഇക്കാര്യം ഒാർമ്മപ്പെടുത്തണം.

Continue Reading
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഒരുക്കിയ ക്രിസ്‌മസ് വിരുന്നിന് രാഷ്ട്രീയ പ്രധാന്യമേറെ
Kerala Kerala Mex Kerala mx National Top News
0 min read
67

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഒരുക്കിയ ക്രിസ്‌മസ് വിരുന്നിന് രാഷ്ട്രീയ പ്രധാന്യമേറെ

December 27, 2023
0

ഡൽഹി: ക്രിസ്‌ത്യൻ മതമേലദ്ധ്യക്ഷൻമാർക്കും പ്രമുഖർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക വസതിയിൽ ഒരുക്കിയ ക്രിസ്‌മസ് വിരുന്നിന് രാഷ്ട്രീയ പ്രധാന്യമേറെ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ബി.ജെ.പി രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നതിനിടെയാണ്, ന്യൂഡൽഹി ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി വിരുന്നൊരുക്കിയത്. അടുത്ത കൊല്ലം ഒടുവിലോ, 2025 ആദ്യമോ മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി പുരോഹി​തരോട് പറഞ്ഞു. ക്രിസ്‌മസ് ആഘോഷിക്കണമെന്ന് ഇന്ത്യൻ മൈനോറിറ്റി ഫൗണ്ടേഷൻ നിർദ്ദേശിച്ചപ്പോൾ

Continue Reading
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ വിമാന, റെയിൽ സർവീസുകൾ തടസപ്പെട്ടു
Kerala Kerala Mex Kerala mx National Top News
0 min read
145

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ വിമാന, റെയിൽ സർവീസുകൾ തടസപ്പെട്ടു

December 27, 2023
0

ഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഇന്നലെ രാവിലെ വിമാന, റെയിൽ സർവീസുകൾ തടസപ്പെട്ടു. മഞ്ഞ് വീഴ്‌ചയെ തുടർന്ന് ദൃശ്യപരത 50 മീറ്ററായി (164 അടി) കുറഞ്ഞു. തുടർന്ന് ഡൽഹിയിൽ നിന്ന് പുറപ്പെടുകയും ഇറങ്ങുകയും ചെയ്യേണ്ട അന്താരാഷ്ട്ര സർവീസുകൾ അടക്കം 30 വിമാനങ്ങൾ വൈകി. രാവിലെ 8.30നും 10 മണിക്കും ഇടയിൽ അഞ്ച് വിമാനങ്ങൾ ജയ്‌പൂരിലേക്ക് തിരിച്ചുവിട്ടു. ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സംവിധാനത്തിന്റെ സഹായത്തോടെയാണ് പല വിമാനങ്ങളും ഇറങ്ങിയത്. എന്നാൽ സംവിധാനം

Continue Reading