Your Image Description Your Image Description
Your Image Alt Text

ഡൽഹി: സമൂഹമാദ്ധ്യങ്ങളിൽ ഡീപ് ഫേക്ക് വീഡിയോകളുടെ വ്യാപനം തടയാൻ ലക്ഷ്യമിട്ട് നിലവിലുള്ള ഐടി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എല്ലാ ഡിജിറ്റൽ ഇടനിലക്കാർക്കും പ്ളാറ്റ്ഫോമുകൾക്കും നിർദ്ദേശം നൽകി.

ചട്ടം 3(1)(ബി) പ്രകാരമുള്ള നിരോധിത ഉള്ളടക്കം അനുവദിക്കില്ലെന്ന് ഉപഭോക്താക്കൾക്ക് കർശന നിർദ്ദേശം നൽകണം. രജിസ്ട്രേഷൻ സമയത്തും ഒാരോ തവണ ലോഗിൻ ചെയ്യുമ്പോഴും പ്ലാറ്റ്‌ഫോമിലേക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോഴും പങ്കിടുമ്പോഴും വ്യക്തവും കൃത്യവുമായ ഭാഷയിൽ ഇക്കാര്യം ഒാർമ്മപ്പെടുത്തണം.

നിയമ ലംഘനം നടത്തുന്നവർക്കുള്ള ശിക്ഷാ വ്യവസ്ഥകളെക്കുറിച്ചും ഉപയോക്താക്കളെ അറിയിച്ചിരിക്കണം. തെറ്റായ വിവരങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം, ഡീപ്ഫേക്കുകൾ ഉൾപ്പെടെ മറ്റുള്ളവരെ ആൾമാറാട്ടം നടത്തുന്ന വസ്തുക്കൾ എന്നിവ തിരിച്ചറിഞ്ഞ് ഉടൻ നീക്കം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് ചട്ടം 3(1)(ബി) .

ഡീപ് ഫേക്കുകൾ നിയന്ത്രിക്കാൻ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മേഖലയിലെ വിദഗ്ദ്ധരും വ്യവസായ പ്രമുഖരുമടക്കം സുപ്രധാന പങ്കാളികളുടെ യോഗങ്ങൾ വിളിച്ചിരുന്നു. പ്ലാറ്റ്‌ഫോമുകളും ഇടനിലക്കാരും നിലവിലെ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *