Your Image Description Your Image Description
Your Image Alt Text

പാകിസ്ഥാൻ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും യു.എൻ പ്രഖ്യാപിച്ച ഭീകരനുമായ ഹാഫിസ് സയിദിന്റെ മകൻ തൽഹ സയീദ് പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ മർകസി മുസ്ലീം ലീഗ് (പി.എം.എം.എൽ) സ്ഥാനാർഥിയായാണ് മത്സരിക്കുക. കസേരയാണ് പി.എം.എം.എല്ലിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം.

തൽഹ സയീദ് ദേശീയ അസംബ്ലി മണ്ഡലമായ എൻ.എ -127, ലാഹോറിൽ നിന്നായിരിക്കും ജനവിധി തേടുക. ഫെബ്രുവരി എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാനിലെ ഓരോ ദേശീയ, പ്രവിശ്യാ അസംബ്ലി മണ്ഡലങ്ങളിലേക്കും പി.എം.എം.എൽ സ്ഥാനാർത്ഥികളെ നിർത്തിയെന്നാണ് പി.എം.എം.എൽ പ്രസിഡന്റ് ഖാലിദ് മസൂദ് സിന്ധു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

അതേസമയം, ഖാലിദ് മസൂദ് സിന്ധു മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ എൻ.എ -130 ലാഹോറിൽ മത്സരിക്കും. അഴിമതി തുടച്ച് നീക്കാനും ജനങ്ങളെ സേവിക്കാനും പാക്കിസ്ഥാനെ ഇസ്ലാമിക ക്ഷേമ രാഷ്ട്രമാക്കാനുമാണ് മത്സരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

ഹാഫിസ് സയീദുമായോ അദ്ദേഹത്തിന്റെ സംഘടനയുമായോ പിഎംഎംഎല്ലിന് ബന്ധമില്ലെന്ന് ഖാലിദ് കൂട്ടിചേർത്തു. പാർട്ടിക്ക് ഹാഫിസ് സയീദിന്റെ പിന്തുണയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. യു.എൻ പ്രഖ്യാപിച്ച ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ സ്ഥാപകനായ ഹാഫിസ് സയിദ് നിരവധി തീവ്രവാദ ധനസഹായ കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2019 മുതൽ ജയിലിൽ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *