Your Image Description Your Image Description

ന്യൂ​യോ​ർ​ക്ക്: ‘എ വുമൺ ഒഫ് സബ്സ്‌റ്റൻസ്” എന്ന ആദ്യ നോവലിലൂടെ ശ്രദ്ധനേടിയ ബ്രിട്ടീഷ്-അമേരിക്കൻ എഴുത്തുകാരി ബാർബറ ടെയ്‌‌ലർ ബ്രാഡ്‌‌ഫോർ‌ഡ് (91) അന്തരിച്ചു. ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ വ​സ​തി​യി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന ബാ​ർ​ബ​റ​യ്ക്ക് ആ​ദ്യ നോ​വ​ലി​ലൂ​ടെ ലോ​ക​പ്രശസ്തയാണ്.

1979ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘എ ​വു​മ​ൺ ഓ​ഫ് സ​ബ്സ്റ്റ​ൻ​സ്’ എ​ന്ന ബാ​ർ​ബ​റ​യു​ടെ ആ​ദ്യ നോ​വ​ൽ ലോ​ക​മെ​മ്പാ​ടും മൂ​ന്നു കോ​ടി​യി​ല​ധി​കം കോ​പ്പി​ക​ൾ വി​റ്റ​ഴി​ക്ക​പ്പെ​ട്ടു. ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​യും സ​മ്പ​ന്ന​യു​മാ​യ എ​ഴു​ത്തു​കാ​രി​യാ​യി ബാ​ർ​ബ​റ.

20 കോ​ടി ഡോ​ള​റാ​യി​രു​ന്നു ഇ​വ​രു​ടെ ആ​കെ സ​മ്പാ​ദ്യം.’ ദ വണ്ടർ ഒഫ് ഇറ്റ് ഓൾ” ആണ് അവസാന നോവൽ. പു​രു​ഷ​ലോ​ക​ത്ത് സ്നേ​ഹ​ത്തി​നും അ​ധി​കാ​ര​ത്തി​നും വേ​ണ്ടി പോ​രാ​ടു​ന്ന സ്ത്രീ​ക​ളാ​യി​രു​ന്നു ബാ​ർ​ബ​റു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ.

Leave a Reply

Your email address will not be published. Required fields are marked *