സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ നി​ര​ന്ത​രം പീ​ഡനം; യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
0 min read
33

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ നി​ര​ന്ത​രം പീ​ഡനം; യുവാവ് അറസ്റ്റിൽ

August 17, 2024
0

നെ​ടു​മ​ങ്ങാ​ട്: സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തു. ക​ര​കു​ളം ഏ​ണി​ക്ക​ര മി​ത്ര​ക്കോ​ണം ആ​ദ​ർ​ശ് ഭ​വ​നി​ൽ​നി​ന്ന്​ ഏ​ണി​ക്ക​ര ത​രി​മ​ണ്ണൂ​ർ ശി​വ​കൃ​പ വീ​ട്ടി​ൽ ത​മാ​സി​ച്ചി​രു​ന്ന ആ​ദ​ർ​ശ് ബാ​ബു​വാ​ണ്​ (28) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ ഇ​രി​ഞ്ച​യം വേ​ങ്ക​വി​ള ദേ​വി​യോ​ട്ടു​കോ​ണം സു​നി​ഭ​വ​നി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ച്ചു​വ​ന്ന അ​നു​വാ​ണ്​ (24) പ​രാ​തി ന​ൽ​കി​യ​ത്. വീ​ട്ടി​ൽ​നി​ന്ന്​ സ്ത്രീ​ധ​നം വാ​ങ്ങി​ന​ൽ​ക​ണ​മെ​ന്ന്‌ പ​റ​ഞ്ഞ്​ ഭ​ർ​ത്താ​വ് നി​ര​ന്ത​രം ശാ​രീ​ര​ക​മാ​യും മാ​ന​സി​ക​മാ​യും ഉ​പ​ദ്ര​വി​ക്കു​ക​യും ജാ​തി പ​റ​ഞ്ഞും സൗ​ന്ദ​ര്യം കു​റ​വാ​ണെ​ന്ന്​ പ​റ​ഞ്ഞും ആ​ക്ഷേ​പി​ക്കു​ക​യും​

Continue Reading
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; വള്ളത്തിലുണ്ടായിരുന്ന നാലുപേരിൽ മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
31

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; വള്ളത്തിലുണ്ടായിരുന്ന നാലുപേരിൽ മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു

August 17, 2024
0

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന നാലുപേരിൽ മൂന്നുപേരെ രക്ഷപ്പെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. അഞ്ചുതെങ്ങ് സ്വദേശി ബെഡനിക്കിനെയാണ് കാണാതായത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസുമാണ് തിരച്ചിൽ നടത്തുന്നത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ‘സിന്ധിയാത്ര മാത’ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. 6.20 ഓടെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.

Continue Reading
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx
0 min read
30

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 17, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത. പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ടെന്നും മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധനത്തിന് വിലക്ക് തുടരും.

Continue Reading
വാരണാസിയിൽ നിന്നും അഹമ്മദാബാദിലേക്ക് പോയ സബർമതി എക്സ്പ്രസ് പാളംതെറ്റി
Kerala Kerala Mex Kerala mx World
0 min read
47

വാരണാസിയിൽ നിന്നും അഹമ്മദാബാദിലേക്ക് പോയ സബർമതി എക്സ്പ്രസ് പാളംതെറ്റി

August 17, 2024
0

ലഖ്നൗ: വാരണാസിയിൽ നിന്നും അഹമ്മദാബാദിലേക്ക് പോയ സബർമതി എക്സ്പ്രസ് പാളംതെറ്റി. ശനിയാഴ്ച പുലർച്ചെ കാൺപൂരിനും ബിംസെന്നും ഇടക്കുവെച്ചാണ് അപകടമുണ്ടായത്. എൻജിൻ ട്രാക്കിലുണ്ടായിരുന്ന വസ്തുവിൽ തട്ടിയാണ് കോച്ചുകൾ പാളം തെറ്റിയതെന്ന് അധികൃതർ അറിയിച്ചു. വാർത്ത ഏജൻസിയായ പി.ടി.ഐയുടെ റിപ്പോർട്ട് പ്രകാരം 20 കോച്ചുകളെങ്കിലും പാളം തെറ്റിയിട്ടുണ്ട്. എന്നാൽ, അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി നിലവിൽ വിവരമില്ല. യാത്രക്കാരെ കാൺപൂരിലേക്ക് എത്തിക്കുന്നതിനായി റെയിൽവേ പ്രത്യേക ബസ് അയച്ചിട്ടുണ്ട്. കാൺപൂരിലെത്തി അവിടെ നിന്നും യാത്രക്കാർക്ക് അഹമ്മദാബാദിലേക്കുള്ള

Continue Reading
അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി; ഗോവിയിൽ നിന്നുള്ള ഡ്രഡ്ജർ ​ഷിരൂരിലെത്തിച്ചതിന് ശേഷം മാത്രമേ ഇനിയുള്ള തിരച്ചിൽ ആരംഭിക്കുകയുള്ളു
Kerala Kerala Mex Kerala mx National Top News
0 min read
63

അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി; ഗോവിയിൽ നിന്നുള്ള ഡ്രഡ്ജർ ​ഷിരൂരിലെത്തിച്ചതിന് ശേഷം മാത്രമേ ഇനിയുള്ള തിരച്ചിൽ ആരംഭിക്കുകയുള്ളു

August 17, 2024
0

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. ഗോവിയിൽ നിന്നുള്ള ഡ്രഡ്ജർ ​ഷിരൂരിലെത്തിച്ചതിന് ശേഷം മാത്രമേ ഇനിയുള്ള തിരച്ചിൽ ആരംഭിക്കുകയുള്ളു. ഡ്രഡ്ജർ ബുധനാഴ്ച എത്തുമെന്നാണ് സൂചന. മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിലുള്ള സംഘം ഗംഗാവലിപ്പുഴയിൽ രാത്രി വൈകിയും തിരച്ചിൽ തുടർന്നിരുന്നു. എന്നാൽ ഇരുട്ട് വീണതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ പെയ്ത മഴയിൽ വെള്ളം കലങ്ങിയതിനാൽ രക്ഷാപ്രവർത്തനത്തെ നേരിയ തോതിൽ ബാധിച്ചിരുന്നു.

Continue Reading
പൊന്നിൻ ചിങ്ങമെത്തി; ഇന്ന് ചിങ്ങം ഒന്ന്..
Kerala Kerala Mex Kerala mx
0 min read
28

പൊന്നിൻ ചിങ്ങമെത്തി; ഇന്ന് ചിങ്ങം ഒന്ന്..

August 17, 2024
0

ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വർണ പ്രതീക്ഷകളെ കൊയ്തെടുത്ത് കറ്റമെതിക്കുന്ന കൊയ്‌ത്തു കാലം കൂടിയാണ് ചിങ്ങം. കർക്കടകത്തിന്റെ വറുതിയിൽ നിന്ന് ചിങ്ങപ്പുലരിയിലേക്ക് പുതിയ പ്രതീക്ഷകളോടെയാണ് ഓരോ മലയാളികളും പൊന്നിൻ ചിങ്ങത്തെ വരവേൽക്കുന്നത്. ചിങ്ങം എത്തിയതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് എത്തിയത് എന്ന വിശ്വാസമാണ് നിലനിൽക്കുന്നത്.

Continue Reading
തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ന്​ പ​രി​ഹാ​രം തേ​ടി​യെ​ത്തു​ന്ന പൊ​ലീ​സു​കാ​രു​ടെ എ​ണ്ണം കൂ​ടു​ന്നു
Kerala Kerala Mex Kerala mx
1 min read
28

തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ന്​ പ​രി​ഹാ​രം തേ​ടി​യെ​ത്തു​ന്ന പൊ​ലീ​സു​കാ​രു​ടെ എ​ണ്ണം കൂ​ടു​ന്നു

August 17, 2024
0

കോ​ട്ട​യം: തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ന്​ പ​രി​ഹാ​രം തേ​ടി​യെ​ത്തു​ന്ന പൊ​ലീ​സു​കാ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ 6000 ത്തി​ല​ധി​കം പൊ​ലീ​സു​കാ​രാ​ണ്​ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ പ​രി​ഹാ​ര​ത്തി​നു​ള്ള ആ​ഭ്യ​ന്ത​ര വേ​ദി​യാ​യ ഹാ​റ്റ്‌​സി​ൽ​​ (ഹെ​ല്‍പ്പ് ആ​ന്‍ഡ് അ​സി​സ്റ്റ​ന്‍സ് ടു ​ടാ​ക്കി​ള്‍ സ്ട്ര​സ്) സ​ഹാ​യം തേ​ടി​യെ​ത്തി​യ​ത്. 2017ലാ​ണ്​ ഹാ​റ്റ്​​സ്​ രൂ​പ​വ​ത്​​ക​രി​ച്ച​ത്. വ​നി​താ പൊ​ലീ​സു​കാ​ർ ഈ ​സം​വി​ധാ​ന​ത്തോ​ട്​ ആ​ദ്യം വി​മു​ഖ​ത കാ​ണി​ച്ചെ​ങ്കി​ലും നി​ല​വി​ൽ അ​വ​രും ഹാ​റ്റ്​​സി​ന്‍റെ ഭാ​ഗ​മാ​ണ്. 30 നും 45 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്​

Continue Reading
തോമസ് പണിക്കർ ചിക്കാഗോയിൽ അന്തരിച്ചു
Kerala Kerala Mex Kerala mx
0 min read
92

തോമസ് പണിക്കർ ചിക്കാഗോയിൽ അന്തരിച്ചു

August 17, 2024
0

ചിക്കാഗോ: കുണ്ടറ തെക്കേപുരയിൽ പരേതനായ ശ്രീ. എൻ എൻ പണിക്കരുടെയും തങ്കമ്മ പണിക്കരുടെയും രണ്ടാമത്തെ മകനായ തോമസ് പണിക്കർ (78) അന്തരിച്ചു. മൃതദേഹം ചിക്കാഗോയിലുള്ള കുടുംബ കല്ലറയിൽ അടക്കം ചെയ്യും. ആഗസ്ത് 20 ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണി മുതൽ എൽമേഴ്‌സ്റ്റ് സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ വച്ച് പൊതുദർശനനവും ആഗസ്റ്റ് 21 ബുധനാഴ്ച രാവിലെ 9 മണിക്ക് സെന്റ് ഗ്രിഗോറിയസ് ദേവാലയത്തിൽ വച്ച് പ്രാർത്ഥനയും മറ്റു ശുശ്രൂഷകൾക്കും ശേഷം

Continue Reading
മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു – ധനകാര്യ സ്ഥാപനത്തെ വഞ്ചിച്ചെന്ന് പരാതി
Kerala Kerala Mex Kerala mx
1 min read
26

മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു – ധനകാര്യ സ്ഥാപനത്തെ വഞ്ചിച്ചെന്ന് പരാതി

August 17, 2024
0

മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു – ധനകാര്യ സ്ഥാപനത്തെ വഞ്ചിച്ചെന്ന് പരാതി ചലച്ചിത്ര സംവിധായകനും, നടനുമായ മേജര്‍ രവിക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തു. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കേസ് എടുത്തത്. വഞ്ചനാക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്. മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്‌സ് സ്ഥാപനത്തിന്റെ സഹഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തു. തണ്ടര്‍ഫോഴ്‌സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് പലപ്പോഴായി

Continue Reading
സ്വാതന്ത്ര്യസമരസ്‌മൃതി’ അഖില കേരള ചിത്രരചന മത്സരം ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
30

സ്വാതന്ത്ര്യസമരസ്‌മൃതി’ അഖില കേരള ചിത്രരചന മത്സരം ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു

August 17, 2024
0

കായംകുളം : ബോധി കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘സ്വാതന്ത്ര്യസമരസ്‌മൃതി’ അഖില കേരള ചിത്രരചന മത്സരം ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും സചിത്രപ്രഭാഷകനുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ഗാന്ധിജി മുതൽ നേതാജി സുഭാഷ് ചന്ദ്രബോസ് വരെയുള്ള മുൻനിര സ്വാതന്ത്ര്യസമര സേനാനികളുടെയെല്ലാം ചിത്രങ്ങൾ വിസ്മയിപ്പിക്കുന്ന വേഗത്തിൽ വരച്ച് വേറിട്ട രീതിയിലായിരുന്നു ഉദ്ഘാടനം. കായംകുളം എസ് എൻ ഡി പി ടൗൺ ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ബോധി

Continue Reading