കനത്ത ചൂടിൽ കറുത്ത ഗൗൺ വേണ്ട; പ്രമേയം പാസ്സാക്കി ഹൈക്കോടതി
Kerala Kerala Mex Kerala mx
1 min read
42

കനത്ത ചൂടിൽ കറുത്ത ഗൗൺ വേണ്ട; പ്രമേയം പാസ്സാക്കി ഹൈക്കോടതി

April 10, 2024
0

  കൊച്ചി : സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല. ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും ഫുൾ കോർട്ട് ചേർന്ന് പാസാക്കിയ പ്രമേയത്തിൽ പറയുന്നു. മെയ് 31 വരെ ഇതു തുടരും. വേനൽക്കാലത്ത് കറുത്ത ഗൗൺ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി

Continue Reading
കൊടുങ്ങല്ലൂർ കുരുംബക്കാവിൽ അശ്വതി കാവുതീണ്ടൽ; പള്ളിവാളുമായി അരമണിയും കാൽച്ചിലമ്പും കിലുക്കി ഉറഞ്ഞു തുള്ളി ആയിരങ്ങൾ
Kerala Kerala Mex Kerala mx Thrissur
1 min read
52

കൊടുങ്ങല്ലൂർ കുരുംബക്കാവിൽ അശ്വതി കാവുതീണ്ടൽ; പള്ളിവാളുമായി അരമണിയും കാൽച്ചിലമ്പും കിലുക്കി ഉറഞ്ഞു തുള്ളി ആയിരങ്ങൾ

April 10, 2024
0

  തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അശ്വതി കാവുതീണ്ടൽ. പള്ളിവാളുമായി അരമണിയും കാൽച്ചിലമ്പും കിലുക്കി ഉറഞ്ഞു തുള്ളി, ചെമ്പട്ടുടുത്ത് കുരുംബക്കാവിൽ ആയിരങ്ങൾ അശ്വതിക്കാവ് തീണ്ടി. ഐതിഹ്യങ്ങളും ആചാരങ്ങളും അലകടലിളകും പോലെ ഇരമ്പിയുണരുന്ന കുരുംബക്കാവ്‌. ആവേശത്തിന്റെ ചിലമ്പൊലിയുയര്‍ത്തി കാവ് തീണ്ടാന്‍ പ്രതിവർഷം എത്തുന്നത് ആയിരങ്ങളാണ്. കോട്ടയില്‍ കോവിലകത്ത്‌ നിന്നും രാമവര്‍മ രാജ പല്ലക്കിലെഴുന്നള്ളിയതോടെയാണ് കാവുതീണ്ടൽ ചടങ്ങുകള്‍ക്ക്‌ തുടക്കമായത്. ശേഷം തൃച്ചന്ദന ചാർത്ത്. ദാരിക നിഗ്രഹത്തിനിടയില്‍ മുറിവേറ്റ ദേവിക്ക്‌

Continue Reading
കാമുകനൊപ്പം ഒളിച്ചോടാൻ കുട്ടികൾ തടസം; പി‍ഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
1 min read
94

കാമുകനൊപ്പം ഒളിച്ചോടാൻ കുട്ടികൾ തടസം; പി‍ഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

April 10, 2024
0

  റായ്ഗഡ്: കാമുകനൊപ്പം ഒളിച്ചോടാൻ കുട്ടികൾ തടസം. അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ 25 കാരി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. ശീതൾ എന്ന സ്ത്രീയേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പമുള്ള ജീവിതം എളുപ്പമാക്കാനായിരുന്ന ക്രൂരതയെന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മാർച്ച് 31നാണ് ശീതൾ മക്കളെ കൊലപ്പെടുത്തിയത്. ശീതളിന്റെ ഭർത്താവ് വീട്ടിലെത്തുമ്പോൾ കുട്ടികൾ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. സദാനന്ദ് പോൾ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല. കുട്ടികളുടെ

Continue Reading
കാത്തിരിക്കുന്നത് രണ്ട് താരങ്ങള്‍ തമ്മിലുള്ള പോര്; റാഷിദിനെതിരെ 96 പന്തുകള്‍, 115.63 സ്‌ട്രൈക്ക് റേറ്റില്‍ 111 റണ്‍സ് നേടി സഞ്ജു
Kerala Kerala Mex Kerala mx National Sports
1 min read
78

കാത്തിരിക്കുന്നത് രണ്ട് താരങ്ങള്‍ തമ്മിലുള്ള പോര്; റാഷിദിനെതിരെ 96 പന്തുകള്‍, 115.63 സ്‌ട്രൈക്ക് റേറ്റില്‍ 111 റണ്‍സ് നേടി സഞ്ജു

April 10, 2024
0

  ‌ ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിരിക്കെ ആരാധകര്‍ കാത്തിരിക്കുന്നത് രണ്ട് താരങ്ങള്‍ തമ്മിലുള്ള പോരിനാണ്. മറ്റാരുമല്ല, രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും ഗുജറാത്തിന്റെ അഫ്ഗാനി സ്പിന്നര്‍ റാഷിദ് ഖാനും തമ്മിലുള്ള പോരിന്. ഐപിഎല്ലില്‍ റാഷിദിനെതിരെ മികച്ച റെക്കോര്‍ഡുണ്ട് സഞ്ജുവിന്. ഇതുവരെ ഒരിക്കല്‍ മാത്രമാണ് റാഷിദിന് സഞ്ജുവിനെ പുറത്താക്കാനായിട്ടുള്ളത്. റാഷിദിനെതിരെ 96 പന്തുകള്‍ നേരിട്ടിട്ടുള്ള സഞ്ജു 115.63 സ്‌ട്രൈക്ക് റേറ്റില്‍ 111 റണ്‍സ് നേടി.

Continue Reading
പുഷ്പ 2വിൽ വില്ലൻ ഇത്ര ക്രൂരനോ?; ചോദ്യത്തിന് മറുപടിയുമായി ഫഹദ്
Cinema Kerala Kerala Mex Kerala mx
1 min read
61

പുഷ്പ 2വിൽ വില്ലൻ ഇത്ര ക്രൂരനോ?; ചോദ്യത്തിന് മറുപടിയുമായി ഫഹദ്

April 10, 2024
0

  തിരുവനന്തപുരം: ഇന്ത്യൻ സിനിമ ലോകം ഒന്നാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അടുത്തിടെ അല്ലു അർജുൻറെ ജന്മദിനത്തിൽ ചിത്രത്തിൻറെ ടീസർ ഇറങ്ങിയിരുന്നു. ടീസർ വൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. രാത്രി നടക്കുന്ന ഒരു ആക്ഷൻ സീക്വൻസ് ആണ് ടീസറിൽ. അല്ലു അർജുനെ കാണാനാവുന്നത് സ്ത്രീവേഷത്തിലായിരുന്നു. എന്തായാലും ടീസർ ആവേശത്തിന് പിന്നാലെ ചിത്രത്തിൽ പ്രധാന വില്ലൻ വേഷത്തിൽ എത്തുന്ന നടൻ ഫഹദ് ഫാസിൽ തൻറെ റോൾ സംബന്ധിച്ച് ഒരു

Continue Reading
എന്റെ അസിസ്റ്റൻറ് ആകാമോ? 25,000 രൂപ ശമ്പളം; വാഗ്ദാനം ചെയ്ത് മോമോസ് കടക്കാരൻ
Kerala Kerala Mex Kerala mx
1 min read
41

എന്റെ അസിസ്റ്റൻറ് ആകാമോ? 25,000 രൂപ ശമ്പളം; വാഗ്ദാനം ചെയ്ത് മോമോസ് കടക്കാരൻ

April 10, 2024
0

  ഒരു ജോലി കിട്ടാൻ ഇന്ന് ഏറെ പ്രയാസമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പല ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നില്ല. റെയിൽവേയിൽ അടക്കം നിരവധി കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് ഒഴുവുകൾ നികത്താതെ കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഏറ്റവും ഒടുവിലത്തെ ഫോബ്സ് റിപ്പോർട്ടുകൾ പ്രകാരം 2024 ജനുവരിയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ലക്ഷകണക്കിന് യുവാക്കൾ രാജ്യത്ത് തൊഴിലില്ലാതെ നിൽക്കുന്നു. ഇതിനിടെ ഒരു മോമോസ് കടക്കാരൻ തനിക്ക്

Continue Reading
17,000 കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി; മീറ്റ്‌ന തടയണയിലെ രണ്ട് ഷട്ടറുകൾ സാമൂഹ്യവിരുദ്ധർ അഴിച്ചുമാറ്റിയ നിലയിൽ
Kerala Kerala Mex Kerala mx Latest News
1 min read
42

17,000 കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി; മീറ്റ്‌ന തടയണയിലെ രണ്ട് ഷട്ടറുകൾ സാമൂഹ്യവിരുദ്ധർ അഴിച്ചുമാറ്റിയ നിലയിൽ

April 10, 2024
0

  ഒറ്റപ്പാലം: മീറ്റ്‌ന തടയണയിലെ രണ്ട് ഷട്ടറുകൾ സാമൂഹ്യവിരുദ്ധർ അഴിച്ചുമാറ്റിയ നിലയിൽ. ഇതോടെ തടയണയിലെ വെള്ളം പകുതിയായി കുറഞ്ഞു. വേനലിൽ ഒറ്റപ്പാലം ഭാഗത്തെ കുടിവെള്ള ആശ്രയമായിരുന്നു തടയണ. രണ്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ 17,000ത്തോളം കുടുംബങ്ങൾക്കാണ് തടയണ വഴി വെള്ളം വിതരണം ചെയ്യുന്നത്. ഒരു ഷട്ടർ തടയണയുടെ മുകളിൽ അഴിച്ചുവച്ച നിലയിലും മറ്റൊന്ന് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ സ്ഥിതിയിലുമായിരുന്നു. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Continue Reading
വർക്കല റെയിൽവേ സ്റ്റേഷനിൽ പൂട്ട് പൊളിച്ച് മോഷണം; ബുക്കിംഗ് കൗണ്ടറിനകത്ത് മേശയിൽ നിന്ന് 15,221 രൂപ നഷ്ടപ്പെട്ടു
Kerala Kerala Mex Kerala mx Latest News
1 min read
40

വർക്കല റെയിൽവേ സ്റ്റേഷനിൽ പൂട്ട് പൊളിച്ച് മോഷണം; ബുക്കിംഗ് കൗണ്ടറിനകത്ത് മേശയിൽ നിന്ന് 15,221 രൂപ നഷ്ടപ്പെട്ടു

April 10, 2024
0

  തിരുവനന്തപുരം : വർക്കല ഇടവ റെയിൽവേ സ്റ്റേഷനിൽ പൂട്ട് പൊളിച്ച് മോഷണം. സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിനകത്ത് മേശയിൽ സൂക്ഷിച്ചിരുന്ന 15,221 രൂപ നഷ്ടപ്പെട്ടു. റെയിൽവേ സ്റ്റേഷനിലെ ബുക്കിംഗ് ഓഫീസിൻ്റെ വാതിലിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അയിരൂർ പൊലീസും ഫോറൻസിക് വിഭാഗവും, വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.

Continue Reading
പെരുമ്പടപ്പിലെ പ്രശസ്തമായ കാട്ടുമാടം മനയില്‍ മോഷണം; മോഷ്ടാക്കൾ പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു
Kerala Kerala Mex Kerala mx Latest News
1 min read
34

പെരുമ്പടപ്പിലെ പ്രശസ്തമായ കാട്ടുമാടം മനയില്‍ മോഷണം; മോഷ്ടാക്കൾ പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

April 10, 2024
0

    മലപ്പുറം: പൊന്നാനി പെരുമ്പടപ്പിലെ പ്രശസ്തമായ കാട്ടുമാടം മനയില്‍ മോഷണം. പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടാവ് കവര്‍ന്നു. പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാട്ടുമാടം മനയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് മോഷണം നടന്നത്. മനയുടെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് പുരാതന വിഗ്രഹങ്ങള്‍ കവര്‍ന്നു. ഏറെ പഴക്കമുള്ള വിഗ്രഹങ്ങളാണിത്. വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ പത്തു പവനോളം സ്വര്‍ണാഭരണങ്ങളും കവർന്നിട്ടുണ്ട്. പൂമുഖത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരവും കുത്തിത്തുറന്നു.

Continue Reading
‘സമ്മാനം വേണ്ട, പകരം മോദിക്ക് വോട്ട് ചെയ്യൂ’ ; ക്ഷണക്കത്തിൽ വരന്റെ പിതാവിന്റെ  അഭ്യർത്ഥന
Kerala Kerala Mex Kerala mx National
0 min read
69

‘സമ്മാനം വേണ്ട, പകരം മോദിക്ക് വോട്ട് ചെയ്യൂ’ ; ക്ഷണക്കത്തിൽ വരന്റെ പിതാവിന്റെ അഭ്യർത്ഥന

March 27, 2024
0

വിവാഹം സ്പെഷ്യൽ ആയിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട് . മറ്റുള്ളവർ തങ്ങളുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. ഇവിടെ ഒരു വ്യക്തി തന്റെ മകന്റെ വിവാഹ കാർഡിൽ മോദിക്ക് വേണ്ടി വോട്ട് തേടിയതാണ് ശ്രദ്ധ നേടുന്നത് . തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലുള്ള നന്ദികാന്തി നരസിംലുവും ഭാര്യ നന്ദികാന്തി നിർമലയുമാണ് മകന്റെ വിവാഹ ക്ഷണക്കത്തിൽ ‘സമ്മാനം വേണ്ട, പകരം മോദിക്ക് വോട്ട് ചെയ്യൂ’ എന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ചിത്രത്തോടൊപ്പം, ‘നരേന്ദ്ര മോദിക്ക്

Continue Reading