Your Image Description Your Image Description

 

ഒരു ജോലി കിട്ടാൻ ഇന്ന് ഏറെ പ്രയാസമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പല ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നില്ല. റെയിൽവേയിൽ അടക്കം നിരവധി കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് ഒഴുവുകൾ നികത്താതെ കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഏറ്റവും ഒടുവിലത്തെ ഫോബ്സ് റിപ്പോർട്ടുകൾ പ്രകാരം 2024 ജനുവരിയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ലക്ഷകണക്കിന് യുവാക്കൾ രാജ്യത്ത് തൊഴിലില്ലാതെ നിൽക്കുന്നു. ഇതിനിടെ ഒരു മോമോസ് കടക്കാരൻ തനിക്ക് ഒരു അസിസ്റ്റൻറിനെ വേണമെന്ന് പറഞ്ഞ് വച്ച പരസ്യം സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധനേടി.

അമൃത സിംഗ് എന്ന എക്സ് ഉപയോക്താവാണ് ചിത്രം സഹിതം ഇത് എക്സിൽ പങ്കുവച്ചത്. ചിത്രത്തോടൊപ്പം അമൃത ഇങ്ങനെ എഴുതി, ‘നാശം… ഈ ലോക്കൽ മോമോ ഷോപ്പ് ഈ ദിവസങ്ങളിൽ ഇന്ത്യയിലെ ശരാശരി കോളേജിനേക്കാൾ മികച്ച പാക്കേജ് വാഗ്ദാനം ചെയ്യുന്നു.’ പുതിയ തലമുറയുടെ പ്രതിഷേധം കൂടിയായി അത്. നിരവധി കോളേജുകളാണ് ഇപ്പോൾ പ്ലേസ്മെൻറോട് കൂടി പഠനം വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഒരു കോളേജും ഇത്ര രൂപ ശമ്പളം ലഭിക്കുമെന്ന ഉറപ്പ് വിദ്യാർത്ഥികൾക്ക് നൽകുന്നില്ല. ഇവിടെ മോമോസ് കടക്കാരൻ 25,000 രൂപ വാഗ്ദാനം ചെയ്യുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *