Your Image Description Your Image Description

 

തിരുവനന്തപുരം: ഇന്ത്യൻ സിനിമ ലോകം ഒന്നാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അടുത്തിടെ അല്ലു അർജുൻറെ ജന്മദിനത്തിൽ ചിത്രത്തിൻറെ ടീസർ ഇറങ്ങിയിരുന്നു. ടീസർ വൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. രാത്രി നടക്കുന്ന ഒരു ആക്ഷൻ സീക്വൻസ് ആണ് ടീസറിൽ. അല്ലു അർജുനെ കാണാനാവുന്നത് സ്ത്രീവേഷത്തിലായിരുന്നു.

എന്തായാലും ടീസർ ആവേശത്തിന് പിന്നാലെ ചിത്രത്തിൽ പ്രധാന വില്ലൻ വേഷത്തിൽ എത്തുന്ന നടൻ ഫഹദ് ഫാസിൽ തൻറെ റോൾ സംബന്ധിച്ച് ഒരു സൂചന നൽകുകയാണ് ഇപ്പോൾ. ഫഹദ് അവതരിപ്പിക്കുന്ന വില്ലൻ പൊലീസ് ഓഫീസർ ഭൻവർ സിംഗ് ഷെഖാവതിന് ആദ്യഭാഗത്തേക്കാൾ സ്ക്രീൻ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ ഫഹദിൻറെ വിഷു പ്രമാണിച്ച് റിലീസാകുന്ന ആവേശത്തിൻറെ പ്രമോഷൻ വാർത്ത സമ്മേളനത്തിൽ പുഷ്പയിലെ റോൾ സംബന്ധിച്ച ചോദ്യത്തിന് ഫഹദ് പ്രതികരിച്ചു.

പുഷ്പ 2: ദ റൂളിൻ്റെ ഷൂട്ടിംഗ് തിരക്കിലായതിനാൽ ആവേശത്തിൻറെ പ്രൊമോഷൻ പരിപാടികൾക്ക് അധികമൊന്നും പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് ഫഹദ് ആദ്യം പറഞ്ഞിരുന്നു. പിന്നാലെ പുഷ്പയിലെ വില്ലൻ ഈ ഭാഗത്ത് എത്രത്തോളം ക്രൂരനാണ് എന്നാണ് ചോദ്യം വന്നത്. ക്രൂരതയും പരിപാടിയും ഒന്നും അല്ല മറ്റൊരു ഇൻട്രസ്റ്റിംഗ് ട്രാക്കാണ് എന്നാണ് പുഷ്പ 2വിലെ വേഷം സംബന്ധിച്ച് ഫഹദ് മറുപടി നൽകിയത്.

അതേ സമയം വില്ലൻ റോളുകൾ ആഘോഷിക്കപ്പെടുന്നുണ്ടല്ലോ എന്ന ഫഹദിൻറെ പുഷ്പയിലേയും, മാമന്നനിലെയും റോൾ ചൂണ്ടികാട്ടിയുള്ള ചോദ്യത്തിന് ഫഹദ് പ്രതികരിച്ചത് ഇങ്ങനെയാണ്, വില്ലന്മാരെ അങ്ങനെ ആഘോഷിക്കുന്നില്ല. പുഷ്പയിൽ ആണെങ്കിൽ പുഷ്പയെയാണ് ആഘോഷിച്ചത്. അതിലെ അല്ലു അർജുൻറെ പ്രകടനത്തിന് ദേശീയ അവാർഡ് വരെ ലഭിച്ചു. മാമന്നനിൽ വടിവേലു സാറിൻറെ റോളും ചർച്ചയായി. വില്ലന്മാരുടെ ഗുണം ആരും ആഘോഷിക്കുന്നില്ല. അവരുടെ തമാശയും പിന്നെ ക്യാരക്ടറിലെ പ്രകടനവുമാണ് ചർച്ചയാകുന്നത് എന്നും ഫഹദ് പറഞ്ഞു.
.

 

 

 

Leave a Reply

Your email address will not be published. Required fields are marked *