Your Image Description Your Image Description

വിവാഹം സ്പെഷ്യൽ ആയിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട് . മറ്റുള്ളവർ തങ്ങളുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. ഇവിടെ ഒരു വ്യക്തി തന്റെ മകന്റെ വിവാഹ കാർഡിൽ മോദിക്ക് വേണ്ടി വോട്ട് തേടിയതാണ് ശ്രദ്ധ നേടുന്നത് . തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലുള്ള നന്ദികാന്തി നരസിംലുവും ഭാര്യ നന്ദികാന്തി നിർമലയുമാണ് മകന്റെ വിവാഹ ക്ഷണക്കത്തിൽ ‘സമ്മാനം വേണ്ട, പകരം മോദിക്ക് വോട്ട് ചെയ്യൂ’ എന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി മോദിയുടെ ചിത്രത്തോടൊപ്പം, ‘നരേന്ദ്ര മോദിക്ക് വോട്ടുചെയ്യുന്നത് നിങ്ങൾക്ക് നൽകാനാകുന്ന ഏറ്റവും മികച്ച സമ്മാനമാണ്’ എന്നും എഴുതിയിരിക്കുന്നു . അടുത്ത മാസം ഏപ്രിൽ നാലിന് സംഗറെഡ്ഡി ജില്ലയിലെ അരുത്‌ല എന്ന ഗ്രാമത്തിൽ വച്ചാണ് വിവാഹം.

‘ആദ്യം ഞാൻ ഇത്തരമൊരു നിർദ്ദേശം കുടുംബാംഗങ്ങളോട് പറഞ്ഞു. നരേന്ദ്ര മോദിക്ക് അനുകൂലമായി പ്രചാരണം നടത്താനും ക്ഷണക്കത്ത് വഴി ആളുകളെ പ്രേരിപ്പിക്കാനും എന്റെ കുടുംബാംഗങ്ങളും സമ്മതിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ബഹുമാനം പ്രകടിപ്പിക്കാനാണ് ഈ തീരുമാനമെടുത്തത് ‘ – നന്ദികാന്തി നരസിംഹുലു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *