കുവൈറ്റിലെ തീപിടുത്തം; കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വിവരം ലഭിച്ചെന്ന് വീട്ടുകാർ
Kerala Kerala Mex Kerala mx
1 min read
36

കുവൈറ്റിലെ തീപിടുത്തം; കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വിവരം ലഭിച്ചെന്ന് വീട്ടുകാർ

June 13, 2024
0

  തൃശൂർ: കുവൈറ്റിലെ തീപിടുത്തം നടന്ന ഫ്ലാറ്റിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബൻ എന്ന സുഹൃത്ത് നാട്ടിൽ അറിയിക്കുകയായിരുന്നു. ബിനോയിയുടെ ചർച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റിൽ നിന്ന് സുഹൃത്ത് വിവരം അറിയിച്ചത്. കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ അറിയിച്ചിരുന്നു. ബിനോയ് തീപിടുത്തം നടന്ന

Continue Reading
കുവൈത്ത് തീപിടിത്തം; തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വാട്ടർ ടാങ്കിലേക്ക് ചാടി, കാസർഗോഡ് സ്വദേശി രക്ഷപ്പെട്ടത് സാഹസികമായി
Kerala Kerala Mex Kerala mx
1 min read
31

കുവൈത്ത് തീപിടിത്തം; തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വാട്ടർ ടാങ്കിലേക്ക് ചാടി, കാസർഗോഡ് സ്വദേശി രക്ഷപ്പെട്ടത് സാഹസികമായി

June 13, 2024
0

  കാസർഗോഡ്: കുവൈത്ത് തീപിടിത്തത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട് മലയാളി. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ നളിനാക്ഷനാണ് തീ ശ്രദ്ധയിൽപ്പെട്ടതോടെ വാട്ടർ ടാങ്കിലേക്ക് ചാടി രക്ഷപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് താഴെയുണ്ടായിരുന്ന വാട്ടർ ടാങ്കിലേക്ക് നളിനാക്ഷൻ ചാടിയതെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തെ കുറിച്ച് ബന്ധു ബാലകൃഷ്ണൻ പറഞ്ഞത്: ’11 മണിയോടെയാണ് വിവരം അറിഞ്ഞത്. തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്ന് നളിനാക്ഷൻ വാട്ടർ

Continue Reading
പായ്ക്കറ്റ് തുറന്നപ്പോൾ ഐസ്ക്രീമിൽ മനുഷ്യ വിരലിൻറെ ഭാഗം കണ്ട് ഞെട്ടി; പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസ്
Kerala Kerala Mex Kerala mx National
1 min read
42

പായ്ക്കറ്റ് തുറന്നപ്പോൾ ഐസ്ക്രീമിൽ മനുഷ്യ വിരലിൻറെ ഭാഗം കണ്ട് ഞെട്ടി; പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസ്

June 13, 2024
0

  മുംബൈ: മഹാരാഷ്ട്രയിലെ മലാഡിൽ ഐസ്ക്രീമിൽ മനുഷ്യ വിരലിൻറെ ഭാഗം കണ്ടെത്തി. മലാഡ് സ്വദേശിനി ഓൺലൈനായി ഓർഡർ ചെയ്ത കോൺ ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. യമ്മോ എന്ന ഐസ്ക്രീം നിർമാണ കമ്പനിയിൽ പൊലീസ് പരിശോധന നടത്തും. വിരലിൻറെ ഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. പായ്ക്കറ്റ് തുറന്നപ്പോൾ ഐസ്ക്രീമിൽ വിരലിൻറെ ഭാഗം കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി

Continue Reading
ടി20 ലോകകപ്പ് സൂപ്പർ എട്ട്; ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം ഈ മാസം 24ന്
ICC T20 Cricket World Cup Kerala Kerala Mex Kerala mx Sports
1 min read
54

ടി20 ലോകകപ്പ് സൂപ്പർ എട്ട്; ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം ഈ മാസം 24ന്

June 13, 2024
0

  ‌ന്യൂയോർക്ക്: ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം. ഈ മാസം 24നാണ് ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇരു ടീമുകളും നേർക്കുനേർ വരിക. അന്ന് ഇന്ത്യയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ ലോക കിരീടം ഉയർത്തിയിരുന്നു. സെന്റ് ലൂസിയ, ഡാരൻ സമി നാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് വീണ്ടും ഇന്ത്യയും ഓസ്‌ട്രേലിയയും നേർക്കുനേർ വരിക. ഇരു ടീമുകളും സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലാണ് മത്സരിക്കുക. ഗ്രൂപ്പിലെ മറ്റു ടീമുകൾ ഏതൊക്കെയെന്ന്

Continue Reading
കുവൈത്തിൽ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് യൂസഫലിയും രവി പിള്ളയും
Kerala Kerala Mex Kerala mx Pravasi
1 min read
48

കുവൈത്തിൽ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് യൂസഫലിയും രവി പിള്ളയും

June 13, 2024
0

  കുവൈത്ത് സിറ്റി: കുവൈത്തിൽ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയും. മരിച്ചവരുടെ കുടുംബങ്ങൾക്ക് യൂസഫലി അഞ്ച് ലക്ഷം രൂപയും രവി പിള്ള രണ്ട് ലക്ഷം രൂപയും വീതം നൽകും. സഹായസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു. നോർക്ക വഴിയാണ് സഹായം നൽകുക. തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച്

Continue Reading
ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട കേസ്; പ്രതിക്ക് നാളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് കോടതി തടഞ്ഞു
Kerala Kerala Mex Kerala mx
1 min read
29

ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട കേസ്; പ്രതിക്ക് നാളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് കോടതി തടഞ്ഞു

June 13, 2024
0

  കൊച്ചി: കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്. പ്രതിക്ക് നാളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് കോടതി തടഞ്ഞു. കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. വിടുതൽ ഹർജി തള്ളിയതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവ്. പ്രതി സന്ദീപിൻറെ വിടുതൽ ഹർജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. മെയ്‌ 10

Continue Reading
ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീടെസ്റ്റ്; നീറ്റ് പരീക്ഷ ക്രമക്കേടിൽ നിർണായക ഇടപെടൽ നടത്തി സുപ്രീം കോടതി
Kerala Kerala Mex Kerala mx National
1 min read
51

ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീടെസ്റ്റ്; നീറ്റ് പരീക്ഷ ക്രമക്കേടിൽ നിർണായക ഇടപെടൽ നടത്തി സുപ്രീം കോടതി

June 13, 2024
0

  ഡൽഹി: നീറ്റ് പരീക്ഷയിൽ ക്രമക്കേടെന്ന ഹർജിയിൽ നിർണായക ഇടപെടൽ നടത്തി സുപ്രീം കോടതി. ​ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീടെസ്റ്റ് നടത്താനുളള എൻടിഎ ശുപാർശ സുപ്രീം കോടതി അം​ഗീകരിച്ചു. റീടെസ്റ്റ് എഴുതിയില്ലെങ്കിൽ ​ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള മാർക്കായിരിക്കും നൽകുക. 1563 പേർക്കാണ് ഈ മാസം 23 ന് പരീക്ഷ നടത്തുന്നത്. ഫലം 30 ന് പ്രഖ്യാപിക്കും. 1563 പേർക്ക് 3 മണിക്കൂർ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് 2018 ലെ സുപ്രീം

Continue Reading
പതിനഞ്ചുകാരനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതിക്ക് 34 വർഷം കഠിന തടവും 2.85 ലക്ഷം രൂപ പിഴയും
Crime Kerala Kerala Mex Kerala mx
1 min read
46

പതിനഞ്ചുകാരനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതിക്ക് 34 വർഷം കഠിന തടവും 2.85 ലക്ഷം രൂപ പിഴയും

June 13, 2024
0

  മഞ്ചേരി: പതിനഞ്ചുകാരനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതിക്ക് 34 വർഷം കഠിന തടവും 2.85 ലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര പത്തമുച്ചി ചേലുപാടത്ത് അബ്ദുൽ ഖാദറിനെ (49) ആണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എ.എം അഷ്റഫ് ശിക്ഷിച്ചത്. പോക്സോ ആക്ടിലെ സെക്ഷൻ മൂന്ന് പ്രകാരം 20 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക

Continue Reading
പെരിന്തൽമണ്ണ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമം; അഞ്ചു യുവാക്കൾ പിടിയിൽ
Kerala Kerala Mex Kerala mx
1 min read
32

പെരിന്തൽമണ്ണ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമം; അഞ്ചു യുവാക്കൾ പിടിയിൽ

June 13, 2024
0

  മലപ്പുറം: പെരിന്തൽമണ്ണ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ചു യുവാക്കളെ ബാങ്ക് അധികൃതർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. രണ്ട് പവൻറെ സ്വർണമാല എന്ന വ്യാജേന മുക്കുപണ്ടം വെച്ച് 60,000 രൂപ തട്ടിയെടുക്കാനാണ് ശ്രമിച്ചത്. പെരിന്തൽമണ്ണ സഹകരണ ബാങ്കിന്റെ ഊട്ടി റോഡിലെ പ്രധാന ശാഖയിലാണ് മാലയുമായി ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ സംഘമെത്തിയത്. മാല പരിശോധിച്ചപ്പോൾ ബാങ്കിലെ അപ്രൈസർക്ക് സംശയം തോന്നുകയും സൂക്ഷ്മമായി പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് ഉറപ്പാക്കുകയും

Continue Reading
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയ സംഭവം; പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് അറസ്റ്റിലായ ​ഗുണ്ടാ നേതാവ്
Kerala Kerala Mex Kerala mx National
1 min read
53

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയ സംഭവം; പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് അറസ്റ്റിലായ ​ഗുണ്ടാ നേതാവ്

June 13, 2024
0

  ബെലഗാവി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ​ഗുണ്ടാ നേതാവ് കോടതി വളപ്പിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു. സംഭവത്തെ തുടർന്ന് ഇയാളെ അഭിഭാഷകർ ഉൾപ്പെടെ മർദ്ദിച്ചു. ബുധനാഴ്ച കർണാടകയിലെ ബെല​ഗാവിയിലായിരുന്നു സംഭവം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിൽ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നമായിരുന്നു അറസ്റ്റിലായ ഗുണ്ടാ നേതാവ് ജയേഷ് പൂജാരിയുടെ ആവശ്യം. ജില്ലാ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ

Continue Reading