Your Image Description Your Image Description

 

ബെലഗാവി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ​ഗുണ്ടാ നേതാവ് കോടതി വളപ്പിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു. സംഭവത്തെ തുടർന്ന് ഇയാളെ അഭിഭാഷകർ ഉൾപ്പെടെ മർദ്ദിച്ചു. ബുധനാഴ്ച കർണാടകയിലെ ബെല​ഗാവിയിലായിരുന്നു സംഭവം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിൽ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നമായിരുന്നു അറസ്റ്റിലായ ഗുണ്ടാ നേതാവ് ജയേഷ് പൂജാരിയുടെ ആവശ്യം. ജില്ലാ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചു. ഉടൻ തന്നെ കോടതിയിൽ ഉണ്ടായിരുന്ന ആളുകളും അഭിഭാഷകരും മറ്റുള്ളവരും ഇയാളെ മർദ്ദിച്ചു.

പൊലീസ് സംഘം പണിപ്പെട്ടാണ് ഇയാളെ പുറത്തെത്തിച്ചത്. കർണാടക ഐപിഎസ് ഓഫീസ് അലോക് കുമാറിനെയും വധിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. കോടതിയിൽ വാദം ഉന്നയിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് ജയേഷ് പൂജാരി പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഹിൻഡാൽഗ സെൻട്രൽ ജയിലിൽ കഴിയുന്ന ജയേഷ് പൂജാരി കർണാടകയിലെ ദക്ഷിണ കന്നഡ സ്വദേശിയാണ്. കോടതിയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് ഇയാൾക്കെതിരെ പ്രത്യേക കേസെടുക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *