Your Image Description Your Image Description
Your Image Alt Text

കൊച്ചി : ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് പുതിയ ഗ്യാലക്സി എ15 5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗ്യാലക്സി എ15 സ്മാര്‍ട്ട്ഫോണിന്റെ പുതിയ സ്റ്റോറേജ് വേരിയന്റാണ് ആകര്‍ഷകമായ വിലയില്‍ വിപണിയില്‍ ലഭ്യമാക്കിയിരിക്കുന്നത്. 6 ജി.ബി.റാമും 128 ജി.ബി.സ്റ്റോറേജുമുള്ള പുതിയ ഗ്യാലക്സി എ 15 5ജി ഓഫറുകളോടെ 16499 രൂപയ്ക്ക് ലഭ്യമാകും. ഇതോടെ ഗ്യാലക്സി എ15 5ജിയുടെ കൂടുതല്‍ ആകര്‍ഷകമായ വകഭേദങ്ങളാണ് വിപണിയില്‍ ലഭ്യമാകുന്നത്. എട്ട് ജി.ബി. റാമും 256 ജി.ബി. സ്റ്റോറേജും, എട്ട് ജി.ബി.റാമും 128 ജി.ബി. സ്റ്റോറേജുമുള്ള ഫോണുകള്‍ നിലവില്‍ ലഭ്യമാണ്. ബ്ലൂ ബ്ലാക്ക്, ബ്ലൂ, ലൈറ്റ് ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാണ്.

പ്രീമിയം ലുക്ക് നല്‍കുന്ന ഡിസൈനാണ് ഫോണിന്റെ പ്രത്യേകതകളിലൊന്ന്. ഗ്ലാസെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആകര്‍ഷകമാണ് ബാക്ക് പാനല്‍. സൈഡ് പാനല്‍ ഡിസൈനും ഫ്ളാറ്റ് ലീനിയര്‍ ക്യാമറയും ഫോണിന് കൂടുതല്‍ ഗ്രിപ്പ് നല്‍കുന്നതിനൊപ്പം ആകര്‍ഷകത്വവും വര്‍ധിപ്പിക്കുന്നു. 6.5 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഗ്യാലക്സി എ15 5ജിയുടേത്. കൂടുതല്‍ മികവാര്‍ന്ന അനുഭവം പകരുന്ന വിഷന്‍ ബുസ്റ്റര്‍ , 90ഹെര്‍ട്സ് (എച്ച്.ഇസഡ്) റിഫ്രഷ്റേറ്റ്,  കണ്ണിന് സുഖകരമായ ലോ ബ്ലൂ ലൈറ്റ് ഡിസ്പ്ലേ എന്നിവയെല്ലാം ഗ്യാലക്സി എ15 5ജിയുടെ മികവ് കൂട്ടുന്ന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

50എം.പി.ട്രിപ്പിള്‍ ക്യാമറയാണ് ഗ്യാലക്സി എ15 5ജിയുടേത്. വീഡിയോ പകര്‍ത്തുമ്പോള്‍ കൂടുതല്‍ മികവും ക്ലാരിറ്റിയും ഉറപ്പുവരുത്തുന്നതിന് വീഡിയോ ഡിജിറ്റല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (വി.ഡി.ഐ.എസ്.) സംവിധാനമുണ്ട്. സെല്‍ഫിയുടെ ആകര്‍ഷകത്വം ഉറപ്പുവരുത്താന്‍ 13എം.പി.ഫ്രണ്ട് ക്യാമറയ്ക്കാകും. മൊബൈല്‍ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നോക്സ് സെക്യൂരിറ്റി പ്ലാറ്റ്ഫോമിലാണ് ഗ്യാലക്സി എ15 5ജിയും വരുന്നത്. ഓട്ടോ ബ്ലോക്കര്‍, പ്രൈവസി ഡാഷ്ബോര്‍ഡ്, സാംസങ് പാസ്‌കീ തുടങ്ങിയ സെക്യൂരിറ്റി സംവിധാനങ്ങളുമുണ്ട്. നോക്സ് വോള്‍ട്ട് ചിപ്സെറ്റ് ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നു. പിന്‍ നമ്പറിന്റെയും പാസ് വേഡിന്റെയും പാറ്റേണിന്റെയും സുരക്ഷ, ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ ഭീഷണികളില്‍ നിന്നുള്ള സുരക്ഷ എന്നിവയെല്ലാം ഗ്യാലക്സി എ15 5ജി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഗ്യാലക്സി എ15 5ജിയില്‍ നാലുതലമുറ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ലഭ്യമാണ്. അതായത് വരുന്ന നാലുവര്‍ഷത്തേക്ക് ഫോണുമായി ബന്ധപ്പെട്ട് വരുന്ന പുതിയ ഫീച്ചറുകളെല്ലാം ഉപഭോക്താക്കള്‍ക്ക് അപ്ഡേറ്റ് ചെയ്യാനാകും. അഞ്ചുവര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഗ്യാലക്സി എ15 5ജി ഉറപ്പുനല്‍കുന്നു.

ലാപ്ടോപ്പിലേക്കും ടാബിലേക്കും മറ്റൊരു ഫോണിലേക്കും, അവ ദൂരെയാണെങ്കില്‍ പോലും, എളുപ്പത്തില്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്യാനാകും. സാംസങ് വാലറ്റ് സംവിധാനവും ഗ്യാലക്സി എ15 5ജിയിലുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 6100+ പ്രൊസസറാണ് ഗ്യാലക്സി എ15 5ജിയിലേത്. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സാംസങ് എ15 5ജിയുടെ ബാറ്ററി ചാര്‍ജ്. 5000 എംഎഎച്ചാണ് ബാറ്ററിയുടെ ശേഷി. ഉപഭോക്താവിന്റെ ഉപയോഗത്തിനനുസരിച്ച് കൂടുതല്‍ ബാറ്ററി ലൈഫ് ഉറപ്പുനല്‍കുന്ന അഡാപ്റ്റീവ് പവര്‍ സേവിങ് മോഡ്, ഫാസ്റ്റ് ചാര്‍ജിങ് എന്നിവയും മികവ് ഉറപ്പുനല്‍കുന്ന ഘടകങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *