Your Image Description Your Image Description
Your Image Alt Text

 

ഭാഗ്യം എങ്ങനെ എപ്പോൾ വരുമെന്ന് പറയാൻ പറ്റില്ല. അതാണ് ഭാഗ്യം. ബിഹാറിലെ അറാഹ് ജില്ലയിലെ കോഹ്ദ ഗ്രാമക്കാരനായ ദീപു ഓജയുടെ കാര്യവും അങ്ങനെ തന്നെയാണ്. ദീപു ഓജ എട്ടാം ക്ലാസ് പാസായിട്ടില്ല. അദ്ദേഹത്തിന് ക്രിക്കറ്റ് കളിയും അറിയില്ല. പക്ഷേ, ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന ഐപിഎൽ ക്രിക്കറ്റ് കളിയോട് അനുബന്ധിച്ച് നടക്കുന്ന ഭാഗ്യ പരീക്ഷണങ്ങളിൽ ദീപു ഓജയ്ക്ക് ലഭിച്ചത് ഒന്നര കോടി രൂപ. അതെ, ഭാഗ്യം ഏങ്ങനെ എപ്പോൾ കയറിവരുമെന്ന് പറയാൻ കഴിയില്ല.

കൊൽക്കത്ത നൈറ്റ് റൈഡ്രേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിലാണ് ദീപുവിന് ഒന്നര കോടി ലഭിച്ചത്. ഡ്രീം ഇലവൻ ആപ്പ് ഐപിഎൽ മത്സരത്തിൻറെ അടിസ്ഥാനത്തിൽ നടത്തുന്ന ഒരു ഭാഗ്യ പരീക്ഷണമാണ്. മത്സരരംഗത്തുള്ള ഇരു ടീമുകളിലെ ഇരുപത്തി രണ്ട് കളിക്കാരിൽ നിന്ന് പതിനൊന്ന് പേരെ നമ്മുക്ക് തെരഞ്ഞെടുക്കാം. അങ്ങനെ നമ്മൾ തെരഞ്ഞെടുത്ത പതിനൊന്ന് പേരും കളിച്ചാൽ ഒന്നാം സമ്മാനമായ ഒന്നര കോടി ലഭിക്കും. കൃത്യമായി എല്ലാ മത്സരവും ശ്രദ്ധിച്ച്, അടുത്ത മത്സരത്തിൽ ആരാണ് കളിക്കാൻ സാധ്യത എന്ന് കണക്കുകൂട്ടിയാണ് മിക്കയാളുകളും ഡ്രിം ഇലവൻ പോലുള്ള മത്സരങ്ങൾക്ക് നിശ്ചിത തുക നൽകി കളിക്കുന്നത്. എന്നാൽ, കളിക്കളത്തിൽ ആരാണ് കൂടുതൽ റണും വിക്കറ്റും നേടുന്നത് എന്നതും അവർ നമ്മുടെ ടീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ടോ എന്നതും പ്രധാനമാണ്. പതിനായിരക്കണക്കിന് ആളുകളാണ് ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

ഡ്രീം ഇലവനിൽ ആൻഡ്രേ റെസലിനെ ക്യാപ്റ്റനാക്കി കൊൽക്കത്ത നൈറ്റ് റൈഡ്രേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിൽ കളിക്കാനിറങ്ങിയ ദീപു ഓയയെ തേടിയെത്തിയത് കോടി ഭാഗ്യം. ‘എനിക്ക് നല്ല സുഖം തോന്നി. ആദ്യം ഇത് തട്ടിപ്പാണെന്ന് വിചാരിച്ചു, വിശ്വസിക്കാൻ കഴിഞ്ഞില്ല. അത്തരം ആപ്പുകളിൽ പണമൊന്നും വരാറില്ല. ഞാൻ ഒരു ഗാരേജിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ആറ് മാസമായി ഞാൻ ഫാൻറസി ഗെയിമുകൾ കളിക്കുന്നു. ഞായറാഴ്ച എനിക്ക് ജോലിയൊന്നുമില്ലായിരുന്നു. അന്ന് കെകെആറും ആർസിബിയും തമ്മിലുള്ള മത്സരമാണ് ഞാൻ കണ്ടത്,’ ഓജ പിടിഐയോട് പറഞ്ഞു. സമ്മാനത്തുക എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഓജ കൂട്ടിച്ചേർത്തു. 2024 ലെ ഐപിഎല്ലിലെ 36 -മത്തെ കളിയായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡ്രേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിൽ നടന്നത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിൽ 222 റൺ നേടിയപ്പോൾ ആൻറഡ്രൂ റസൽ ഔട്ടാകാതെ 27 റൺസ് നേടി. ഒപ്പം അദ്ദേഹം ബെംഗളൂരുവിൻറെ (221) മൂന്ന് വിക്കറ്റും വീഴ്ത്തി കളിയിലെ താരമായി.

Leave a Reply

Your email address will not be published. Required fields are marked *