Your Image Description Your Image Description
Your Image Alt Text

വീണ്ടും ബോംബുമായി ശോഭാ സുരേന്ദ്രൻ രംഗത്തുവന്നു . സംസ്ഥാനത്തെ പ്രമുഖരായ ഏഴാേളം കോൺഗ്രസ്, സിപിഎം നേതാക്കൾ ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് ചർച്ച നടത്തിയെന്നാണ് ശോഭയുടെ രാഷ്ട്രീയ ബോംബ് . ആലത്തൂരിൽ വോട്ടുചെയ്തശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ജയരാജന് ബിജെപിയിൽ ചേരാൻ ഒരു ഓഫറും നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.

കേരളത്തിലെ ഏഴാേളം പ്രഗത്ഭരായ നേതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. അവരുമായി സംസാരിച്ചിട്ടുണ്ട്. അതിൽ കോൺഗ്രസിൽ നിന്നും മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നുള്ള നേതാക്കളും ഉണ്ട്. പാർട്ടി മെഷിനറി ആവശ്യപ്പെട്ടതുപ്രകാരമാണ് അത്തരത്തിലുള്ള പ്രവർത്തനവുമായി ഞാൻ മുന്നോട്ടുപോയത്. കേരളത്തിലെ മുഖ്യമന്ത്രി പദത്തിലേക്ക് ഭാരതീയ ജനതാപാർട്ടി നേതൃത്വം നൽകുന്ന എൻഡിഎ കടന്നുവരുമെന്ന് പറയുന്നത് അതുകൊണ്ടാണന്നും ശോഭ സുരേന്ദ്രൻ തുറന്നടിച്ചു .’.

ഇപി ജയരാജൻ- പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിവാദം കത്തി നിൽക്കുമ്പോൾ ശോഭയുടെ പുതിയ വെളിപ്പെടുത്തൽ ഏരി തീയിൽ എണ്ണ ഒഴിക്കുന്നതുപോലെയായി . ദല്ലാൾ നന്ദകുമാറിന്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. . . വിശദമായി വീഡിയോയിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *