Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലം പുറത്തുവന്നതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. 4,27,153 പേർ പരീക്ഷ എഴുതിയതിൽ 99.69 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നും തിളക്കമാർന്ന വിജയം കൈവരിച്ച എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്തയവസരത്തിൽ വിജയം കൈവരിക്കാൻ കൃത്യമായി തയ്യാറെടുപ്പുകൾ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദേശയാത്രക്ക് പോയ മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രിയുടെ കുറിപ്പ് ഇപ്രകാരം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
4,27,153 പേർ പരീക്ഷ എഴുതിയതിൽ 99.69 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. തിളക്കമാർന്ന വിജയം കൈവരിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. വിദ്യാർത്ഥികളുടെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പിനെയും അഭിനന്ദിക്കുന്നു. യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്തയവസരത്തിൽ വിജയം കൈവരിക്കാൻ കൃത്യമായി തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്.
എല്ലാ വിദ്യാർത്ഥി സുഹൃത്തുകൾക്കും ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *