Your Image Description Your Image Description

ര​ണ്ട​ര​വ​ർ​ഷം മു​മ്പ് ഏ​റ്റ​വും മി​ക​ച്ച ടൂ​ർ​ണ​മെ​ന്റി​ന് വേ​ദി​യൊ​രു​ക്കി, ക​ള​മൊ​ഴി​ഞ്ഞ മ​ണ്ണി​ൽ​നി​ന്ന് അ​ടു​ത്ത ലോ​ക​ക​പ്പി​ലേ​ക്കു​ള്ള കൗ​ണ്ട്ഡൗ​ണി​ന് തു​ട​ക്കം. 2026 ജൂ​ൺ 11ന് ​അ​മേ​രി​ക്ക, മെ​ക്സി​കോ, കാ​ന​ഡ രാ​ജ്യ​ങ്ങ​ളി​ലാ​യി കി​ക്കോ​ഫ് കു​റി​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പി​ന്റെ ഒ​രു​വ​ർ​ഷ കൗ​ണ്ട് ഡൗ​ണി​നാ​ണ് ടൂ​ർ​ണ​മെ​ന്റ് ഔ​ദ്യോ​ഗി​ക എ​യ​ർ​ലൈ​ൻ പ​ങ്കാ​ളി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ് നാ​ളു​ക​ളെ​ണ്ണി തു​ട​ങ്ങി​യ​ത്.

ഖ​ത്ത​ർ ലോ​ക​ക​പ്പി​​ന്റെ ക​ലാ​ശ​വേ​ദി​യാ​യ ലു​സൈ സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന് ലോ​ക​ക​പ്പ് ചാ​മ്പ്യ​ൻ ട്രോ​ഫി​യെ ഭ​ദ്ര​മാ​യ പെ​ട്ടി​യി​ലേ​ക്ക് വെ​ച്ച്, ന​ഗ​ര​ങ്ങ​ളും ആ​കാ​ശ​വും പി​ന്നി​ട്ട് അ​ടു​ത്ത ലോ​ക​ക​പ്പി​ന്റെ കാ​ല​പ്പോ​രാ​ട്ട വേ​ദി​യാ​യ ന്യൂ​യോ​ർ​ക്കി​ലെ മെ​റ്റ് ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ലോ​ക​ക​പ്പി​ന്റെ കൗ​ണ്ട് ഡൗ​ണി​ന് തു​ട​ക്കം കു​റി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *