Your Image Description Your Image Description

കുവൈത്തിൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല കു​ത്ത​നെ ഉ​യ​രും. വെ​ള്ളി​യാ​ഴ്ച മു​ത​ൽ താ​പ​നി​ല​യി​ൽ ക്ര​മാ​നു​ഗ​ത​മാ​യ വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​മെ​ന്നും തി​ങ്ക​ളാ​ഴ്ച 52 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ എ​ത്തു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റും ചൂ​ടു​ള്ള​തും ഈ​ർ​പ്പ​മു​ള്ള​തു​മാ​യ വാ​യു പി​ണ്ഡ​ത്തോ​ടൊ​പ്പം ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദത്തി​ന്റെ വി​കാ​സ​വും രാ​ജ്യ​ത്തെ ബാ​ധി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ ഭൂ​പ​ട​ങ്ങ​ളും സം​ഖ്യാ മാ​തൃ​ക​ക​ളും സൂ​ചി​പ്പി​ക്കു​ന്നു​വെ​ന്ന് ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു.

ന്യൂ​ന​മ​ർ​ദം ക്ര​മേ​ണ ശ​ക്തി​യാ​ർ​ജി​ക്കും. വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​റ്റ് വ​ട​ക്ക് പ​ടി​ഞ്ഞാ​റോ​ട്ട് മാ​റും. പ​ര​മാ​വ​ധി താ​പ​നി​ല 48 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി ഉ​യ​രും. തു​ട​ർ​ന്ന് താ​പ​നി​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ വ​ർ​ധ​ന​വ് തു​ട​രും. ശ​നി​യാ​ഴ്ച കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന പ​ര​മാ​വ​ധി താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സും ഞാ​യ​റാ​ഴ്ച 51 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ്.

 

Leave a Reply

Your email address will not be published. Required fields are marked *