Your Image Description Your Image Description

ടെഹ്റാൻ∙ മധ്യേഷ്യയിലെ യുദ്ധസമാന സാഹചര്യത്തിനിടെ ഇസ്രയേലിനെതിരെ തിരിച്ചടി തുടങ്ങി ഇറാൻ.ഇസ്രയേലിന്റെ ‘ഓപ്പറേഷൻ റൈസിങ് ലയണിന്’ മറുപടിയായി നൂറോളം ‍ഡ്രോണുകളാണ് ഇറാൻ ഇസ്രയേലിലേക്കു തൊടുത്തത്.

ഇസ്രയേലിന്‍റെ ആക്രമണം ഇറാനില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.ഇസ്രയേല്‍ സ്വയം കയ്‌പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നുമാണ് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പ്രതികരണം.സർക്കാരിന്‍റെ വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന പുറത്തുവിട്ടത്.

ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തി ദുഷ്ടത വെളിപ്പെടുത്തിയിരിക്കുന്നു. വെള്ളിയാഴ്ച പുലർച്ചെയോടെ നടന്ന ഇസ്രയേൽ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും ഇറാൻ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആണവായുധ നിർമാണത്തിൽ ഇറാന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഐഡിഎഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *