Your Image Description Your Image Description

ഒരൊഴിവ് സമയം കിട്ടിയാൽ കുടുംബത്തോടൊപ്പം ഔട്ടിങ് പോകുന്നത് ഒന്നുങ്കിൽ ഊട്ടിയിലേക്കോ അല്ലെങ്കിൽ മൂന്നാറിലേക്കോ ആകും. എത്രയൊക്കെ സ്ഥലങ്ങൾ ഉണ്ടെങ്കിലും ഊട്ടി, മൂന്നാർ എന്നിവ പലരുടെയും ലിസ്റ്റിൽ ഒഴിവാക്കാനാവാത്ത ഇടങ്ങളാണ്. എന്നാൽ ഈ സ്ഥലങ്ങൾ കണ്ട് മടുത്ത ചിലർക്ക് എങ്കിലും മറ്റൊരു സ്ഥലത്തേയ്ക്ക് പോകണമെന്ന് തോന്നിയാൽ അതിനനുയോജ്യമായ ഒരു സ്ഥലമുണ്ട്. ആരെയും സംതൃപ്തരാക്കുന്ന ഒരു കിടിലൻ സ്പോട്ട് നമ്മുടെ കേരളത്തിലുണ്ട്.

മൂന്നാറില്‍ കാണുന്ന കാഴ്ചകള്‍ക്ക് സമാനമായ വ്യൂപോയിന്റുകളും തണുപ്പും കുളിര്‍കാറ്റുമെല്ലാം സഞ്ചാരികൾക്ക് വേണ്ടി കാത്തുവെച്ചിരിക്കുന്ന ഒരിടമാണ് ഇടുക്കി ജില്ലയിലെ കല്യാണത്തണ്ട്. നീലാകാശവും പഞ്ഞിക്കെട്ട് പോലെയുള്ള മേഘങ്ങളും ചുറ്റോടുചുറ്റും തലയുയര്‍ത്തി നിൽക്കുന്ന മലനിരകളുമൊക്കെയായി ആകെ മൊത്തം കളറാണ് കല്യാണത്തണ്ട് വ്യൂ പോയിന്റ്. അഞ്ചുരുളി തടാകത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ ഇവിടെ നിന്നാൽ കാണാം എന്നതാണ് പ്രധാന സവിശേഷത. 12 വര്‍ഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയും കല്യണത്തണ്ടിലുണ്ട്.

വേനൽക്കാലത്ത് കട്ടപ്പന ഉൾപ്പെടെ ചുട്ടുപൊള്ളുമ്പോഴും കല്യാണത്തണ്ട് കൂളായിരിക്കും. വെള്ളം കുറവാണെങ്കിൽ ജലാശയത്തിൽ അവിടെയുമിവിടെയുമൊക്കെയായി ചെറിയ ദ്വീപുകൾ തെളിഞ്ഞുകാണാം. മൺസൂൺ വന്നെത്തിയതോടെ പച്ച പുതച്ച കല്യാണത്തണ്ട് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. മൂടൽ മഞ്ഞില്ലെങ്കിൽ വാഗമൺ മലനിരകളും ഇവിടെ നിന്നാൽ കാണാൻ സാധിക്കും. കട്ടപ്പന – ചെറുതോണി റൂട്ടിൽ നിര്‍മലാ സിറ്റിയിൽ നിന്ന് രണ്ട് കിലോ മീറ്ററോളും ഉള്ളിലേയ്ക്ക് യാത്ര ചെയ്താൽ കല്യാണത്തണ്ടിലെത്താം.

Leave a Reply

Your email address will not be published. Required fields are marked *