Your Image Description Your Image Description

യുഎഇയിൽ 3 വർഷത്തിനിടെ ചരക്കു വാഹനങ്ങളുണ്ടാക്കിയ അപകടങ്ങളിൽ 92 പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം. 2022 മുതൽ 2024 വരെയുള്ള ഈ അപകടങ്ങൾക്ക് അമിത വേഗമാണ് പ്രധാനകാരണം.

വാഹനങ്ങൾ തമ്മിൽ സുരക്ഷാ അകലം പാലിക്കാതിരിക്കുക, ഓവർടേക്ക് ചെയ്യുക, അറ്റകുറ്റപ്പണികൾ നടത്താതെ ട്രക്കുകൾ നിരത്തിലിറക്കുക എന്നിവയാണ് മറ്റു കാരണങ്ങൾ. ചരക്കു വാഹനങ്ങളെ മറികടക്കാനുള്ള ചെറിയ വാഹനങ്ങളുടെ ശ്രമങ്ങളും അപകടകാരണമായിട്ടുണ്ട്. ഓരോ വർഷവും ചരക്കു വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങളും അതുവഴി മരിക്കുന്നവരുടെയും എണ്ണം കൂടുകയാണ്.

2022ൽ മാത്രം 208 ചരക്കു വാഹന അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 23 പേർ മരിച്ചു. 234 പേർക്ക് പരുക്കേറ്റു. 2023ൽ 271 അപകടങ്ങളിൽ മരിച്ചത് 29 പേർ. 2024ൽ 321 അപകടങ്ങളിൽ 40 പേർ മരിച്ചു. 251 പേർക്ക് പരുക്കേറ്റു. ചരക്കു വാഹന ഡ്രൈവർമാരിൽ മെച്ചപ്പെട്ട ഗതാഗത സംസ്കാരമുണ്ടാക്കുന്നതിന് മന്ത്രാലയം ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *