Your Image Description Your Image Description

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെ എസ് കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’. ചിത്രത്തിന്റെ പുത്തന്‍ അപ്ഡേറ്റ് എത്തി. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. റൈസ് ഫ്രം ദി ഫയര്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശരത് സന്തോഷാണ്.

ഹരിത ഹരി ബാബു വരികളെഴുതിയിരിക്കുന്ന ഗാനം വെല്ലുവിളികളില്‍ നിന്നുള്ള അനീതി നിഷേധിക്കപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ഉദ്ധരിച്ചുകൊണ്ടാണ് എഴുതിയിരിക്കുന്നത്. സീ മ്യൂസിക്കില്‍ റിലീസ് ചെയ്ത ഗാനത്തിന് ഇതിനകം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം അനുപമ പരമേശ്വരന്‍, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, മാധവ് സുരേഷ്, ബൈജു സന്തോഷ്, അസ്‌കര്‍ അലി, രമേശ് കോട്ടയം എന്നിവരും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജാനകി vs ദി സ്റ്റേറ്റ് ഓഫ് കേരള ജൂണ്‍ 20 ന് റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *