Your Image Description Your Image Description

ഹമ്മദാബാദ് വിമാന ദുരന്തത്തിന് അനുശോചനവുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കറുത്ത ബാൻഡ് ധരിച്ചാണ് ക്രിക്കറ്റ് ലോകം അനുശോചനം അറിയിച്ചത്. ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയൻ താരങ്ങളും അമ്പയർമാരുമെല്ലാം തന്നെ കറുത്ത ആം ബാൻഡ് ധരിച്ചാണ് കളിയ്ക്കാൻ ഇറങ്ങിയത്.

അതേസമയം മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഫ്ലൈറ്റ് അപകടത്തിൽ മരിച്ചവർക്ക് വേണ്ടി ഇരു ടീമിലെയും താരങ്ങളെല്ലാം ഒരു മിനിറ്റ് മൗനാചരണവും നടത്തിയിരുന്നു. മൂന്നാം ദിനം മത്സരം പുരോഗമിക്കുമ്പോൾ ഓസ്‌ട്രേലിയയുടെ ലീഡ് 250 കഴിഞ്ഞു. രണ്ടാം ഇന്നിങ്‌സിൽ നിലവിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ. 250 റൺസിന് മുകളിൽ ലീഡ് നിലവിൽ കങ്കാരുപ്പടക്കുണ്ട്.

ഇന്നലെയാണ് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം തകർന്ന വീണത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

അതേസമയം എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പന്ത്രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമായി തുടരുകയാണ്. ഇവർ അഹമ്മദാബാദിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. അപകടത്തിൽ മരണപ്പെട്ടവരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *