Your Image Description Your Image Description

ഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ജൂൺ 19 ന് വിക്ഷേപിക്കും. ജൂൺ 11 നായിരുന്നു ആക്‌സിയോം-4-ന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ റോക്കറ്റിലെ ദ്രാവക ഓക്സിജൻ ചോർച്ച മൂലം ദൗത്യം മാറ്റിവയ്‌ക്കുകയായിരുന്നു.

ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ഐഎസ്ആർഒ, ആക്സിയം സ്‌പേസ്, സ്‌പേസ് എക്‌സ് എന്നിവരുടെ സംയുക്തമായാണ് വിക്ഷേപണ തീയതി തീരുമാനിച്ചത്. ഫാൽക്കൺ 9 റോക്കറ്റിലെ ദ്രാവക ഓക്സിജൻ ചോർച്ച ആക്സിയം സ്പേസ് കമ്പനി വിജയകരമായി പരിഹരിച്ചതായി ഐഎസ്ആർഒ അറിയിച്ചു.

വിക്ഷേപണത്തിന് മുന്നോടിയായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ റഷ്യൻ മൊഡ്യൂളിലെ മർദ്ദത്തിലെ അപാകത പരിഹരിക്കാനാനുള്ള ശ്രമത്തിലാണ് ആക്സിയം സ്പേസും നാസയും. മേയ് 29 ന് വിക്ഷേപിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പിന്നീട് സാങ്കേതിക കാരണങ്ങളാൽ തീയതി പല തവണ മാറ്റേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *