Your Image Description Your Image Description

റാനെ ആക്രമിക്കുന്നതിന് മുമ്പ് ഇസ്രയേല്‍ നിരവധി രഹസ്യ നടപടികള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കും ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകള്‍ക്കും നേരെയുള്ള തങ്ങളുടെ നടപടികള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ ഇസ്രയേലിന്റെ ചാര ഏജന്‍സി മൊസാദ് പുറത്തുവിട്ടു.ഒരു ഇസ്രയേലി ഉദ്യോഗസ്ഥന്റെ അഭിപ്രായത്തില്‍, ഇന്ന് രാവിലെയുള്ള ഓപ്പറേഷനായി മൊസാദ് ഇറാനില്‍ ഒരു രഹസ്യ സ്ഫോടകവസ്തു ഡ്രോണുകളുടെ താവളം നിര്‍മ്മിച്ചു. ടെഹ്റാനിനടുത്തുള്ള ഒരു താവളത്തില്‍ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകള്‍ ആക്രമിക്കാന്‍ അവ ഉപയോഗിച്ചിരുന്നുവെന്നും ഇന്ന് രാവിലെ ആക്രമണം ആരംഭിച്ചപ്പോള്‍ ഇസ്രയേലിന് നേരെ ഇറാന്‍ പ്രൊജക്ടൈലുകള്‍ പ്രയോഗിക്കുന്നത് തടഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു.

ആയുധ സംവിധാനങ്ങള്‍ വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ ഇറാനിലേക്ക് കടത്തിയതായും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. മധ്യ ഇറാനിലെ വിമാനവേധ കേന്ദ്രങ്ങള്‍ക്ക് സമീപം മൊസാദ് കമാന്‍ഡോകള്‍ കൃത്യതയുള്ള മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *