Your Image Description Your Image Description

വെള്ള, നീല റേഷൻ കാർഡുകൾ മുൻ​ഗണനാ(പിങ്ക്) വിഭാ​ഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ തീയതി നീട്ടി. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ജൂൺ 2 മുതൽ 15 വരെ സമയം അനുവദിച്ചിരുന്നു. പൊതുജന താത്പര്യാർത്ഥം ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 2005 ജൂൺ 30ന് വൈകിട്ട് 5 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോ​ഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) മുഖേനയോ അപേക്ഷ സമർപ്പിക്കാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *