Your Image Description Your Image Description

അബുദാബിയിൽ നിശ്ചയദാർഢ്യമുള്ളവർക്ക് (ഭിന്നശേഷിക്കാർ) സർക്കാർ സേവനം എളുപ്പം ലഭ്യമാക്കുന്നതിന് ഏകീകൃത കാർഡ് പുറത്തിറക്കുന്നു. 2026 മുതൽ പുതിയ കാർഡ് നിലവിൽ വരുമെന്ന് അബുദാബി മീഡിയ ഓഫിസ് അറിയിച്ചു. കുടുംബ മന്ത്രാലയവും സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിസ്ട്രിബ്യൂഷനും സഹകരിച്ചാണ് പുതിയ കാർഡ് പുറത്തിറക്കുന്നത്.

അബുദാബി നിവാസികൾക്ക് സായിദ് ഹയർ ഓർഗനൈസേഷൻ വഴി കാർഡിന് അപേക്ഷിക്കാം. ഭിന്നശേഷിക്കാരുടെ അവകാശം സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട സേവനവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഇതിലൂടെ സാധിക്കും. നിശ്ചയദാർഢ്യമുള്ളവർക്കുള്ള പരിചരണ, പുനരധിവാസ കേന്ദ്രങ്ങൾ നവീകരിക്കുന്നതിനും കൂടുതൽ സമഗ്ര വിദ്യാഭ്യാസ പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനും സാമൂഹിക അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് ബോധവൽക്കരണ ക്യാംപെയിനുകൾ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്. തൊഴിൽ സ്ഥിരതയും നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് പ്രഫഷണൽ ശാക്തീകരണവും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *