Your Image Description Your Image Description

ഡെലിവറി ജീവനക്കാർക്കായി പതിനായിരത്തിലേറെ ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങൾ യുഎഇ ആരംഭിച്ചു. പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 വരെയുള്ള സമയം ഇവർക്ക് വിശ്രമിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഏറ്റവും അടുത്തുള്ള വിശ്രമ കേന്ദ്രം ഭൂപടത്തിലൂടെ കണ്ടെത്തി ഈ സമയങ്ങളിൽ വിശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

വൈഫൈ ഉൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങൾ എല്ലാ വിശ്രമകേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. അബുദാബിയിലെ സംയോജിത ഗതാഗത കേന്ദ്രം, യുഎഇയിൽ ഉടനീളമുള്ള സാമ്പത്തിക വികസന വകുപ്പുകൾ, ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, വിവിധ ഡെലിവറി കമ്പനികൾ, റസ്റ്ററന്റുകൾ, ഷോപ്പിങ് സെന്ററുകൾ, റീട്ടെയ്ൽ സ്റ്റോറുകൾ തുടങ്ങിയവയുമായി സഹരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

Leave a Reply

Your email address will not be published. Required fields are marked *