Your Image Description Your Image Description

ശ്രേയസ് അയ്യരെ പ്രശംസിച്ച് പ്രീതി സിന്റ രം​ഗത്ത്. മുംബൈ ഇന്ത്യൻസിനെതിരെ നേടിയ ജയത്തിന് പിന്നാലെയാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ വാനോളം പ്രശംസിച്ച് ടീം സഹ ഉടമ പ്രീതി സിന്റ രംഗത്തെത്തിയത്. ശ്രേയസ് അയ്യരെ പ്രശംസിക്കാൻ തനിക്ക് വാക്കുകൾ പോരെന്ന് പറഞ്ഞ സിന്റ ശ്രേയസിന് ക്യാപ്റ്റൻ ഫന്റാസ്റ്റിക് എന്ന വിശേഷണവും നൽകി.

‘അദ്ദേഹം ഒരു മികച്ച ക്യാപ്റ്റനും പോരാളിയും നേതാവുമാണ്. റിക്കി പോണ്ടിംഗ് ഒരു പരിശീലകനുമായി കൂടിച്ചേർന്ന് ഈ സീസണിൽ നടത്തിയ മുന്നേറ്റങ്ങൾക്ക് ഞാൻ നന്ദി പറയുന്നു, സിന്റ കൂട്ടിച്ചേർത്തു. ഐപിഎൽ സീസണിൽ ആദ്യ ക്വാളിഫയർ ഉറപ്പിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് പഞ്ചാബ് കിങ്സ് ആദ്യ ​ക്വാളിഫയറിന് യോ​ഗ്യത നേടുന്നത്.

മുമ്പ് 2014ൽ പഞ്ചാബ് കിങ്സ് ആദ്യ ക്വാളിഫയർ കളിച്ചിരുന്നു. എന്നാൽ മത്സരം പരാജയപ്പെട്ട പഞ്ചാബ് പിന്നീട് എലിമിനേറ്ററിൽ ചെന്നൈയെ കീഴടക്കി ഫൈനലിന് യോ​ഗ്യത നേടി. എന്നാൽ ഫൈനലിൽ വീണ്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെടുകയായിരുന്നു പഞ്ചാബ് കിങ്സ്.

അതേസമയം ഇത്തവണ 14 മത്സരങ്ങളിൽ ഒമ്പത് വിജയവും നാല് തോൽവിയും ഉൾപ്പെടെ 19 പോയിന്റ് നേടിയാണ് പഞ്ചാബ് കിങ്സ് ഐപിഎൽ പ്ലേ ഓഫിന് യോ​ഗ്യത നേടിയത്. ആദ്യ ക്വാളിഫയറിൽ ​ഗുജറാത്ത് ടൈറ്റൻസ് അല്ലെങ്കിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെ പഞ്ചാബ് നേരിടും. ഇന്ന് നടക്കുന്ന മത്സരത്തിൽ ലഖ്നൗവിനെതിരെ ബെം​ഗളൂരു വിജയിച്ചാൽ ആദ്യ ക്വാളിഫയറിൽ പഞ്ചാബിന് ബെം​ഗളൂരു എതിരാളികളാകും.

Leave a Reply

Your email address will not be published. Required fields are marked *