Your Image Description Your Image Description

യുഎഇയിലെ ഏറ്റവുംവലിയ അലുമിനിയം റീസൈക്ലിങ് പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നു. പകുതിയോളം നിർമാണങ്ങളും പൂർത്തീകരിച്ചതായി എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം (ഇജിഎ) അധികൃതർ അറിയിച്ചു. നിശ്ചിത സമയപരിധിക്ക് 42 ദിവസങ്ങൾക്കുമുൻപേയാണ് ലക്ഷ്യം കൈവരിച്ചത്.

അൽ തവീലയിൽ ഇജിഎയുടെ സ്മെൽട്ടറിന് സമീപത്തായാണ് പുതിയ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നത്. പ്രതിവർഷം 1,70,000 ടൺ പുനരുത്പാദന ശേഷി കണക്കാക്കുന്ന പ്ലാന്റിൽ മണിക്കൂറിൽ 17 ടൺ അലുമിനിയംവരെ പുനഃചംക്രമണം സാധിക്കുമെന്നാണ് വിലയിരുത്തൽ. അടുത്തമാസത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *