Your Image Description Your Image Description

സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളും വിവാദങ്ങളും ബോഡി ഷെയിമിങ്ങുമൊക്കെ നേരിട്ടുകൊണ്ടിരുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. രേണു ചെയ്യുന്ന ഫോട്ടോ ഷൂട്ടുകളുടെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് വിമർശനം നേരിട്ടുകൊണ്ടിരുന്നത്. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാർത്തയുമായാണ് രേണു സുധി എത്തിയിരിക്കുന്നത്.

താനൊരു യൂട്യൂബ് ചാനൽ തുടങ്ങിയ വാർത്തയാണ് രേണു പങ്കുവെച്ചിരിക്കുന്നത്. രേണു സുധി എന്ന പേരിൽ തന്നെയാണ് ചാനൽ തുടങ്ങിയിരിക്കുന്നത്. തന്നെ ഇഷ്ടപ്പെടുന്നവരും പിന്തുണക്കുന്നവരും ഒരുപാടു നാളായി ആവശ്യപ്പെടുന്ന കാര്യമാണ് ഇതെന്ന് രേണു പറയുന്നു. ‘സുധിച്ചേട്ടന്റെ അനുഗ്രഹത്തോടെ ഞങ്ങളുടെ പുതിയ തുടക്കം’ എന്ന തലക്കെട്ടോടെയാണ് രേണു ആദ്യത്തെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുധിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ടും രേണു വീഡിയോയിൽ പാടുന്നുണ്ട്. നന്നായി പാടുന്നുണ്ടല്ലോ എന്നും സുധിച്ചേട്ടന്റെ ഫോട്ടോയ്ക്ക് അരികിൽ ഇരുന്നു പാട്ട് പാടിയപ്പോ കരഞ്ഞു പോയെന്നുമാണ് കമന്റ് ബോക്സിൽ ചിലർ കുറിച്ചത്. ഇളയ മകനും രേണുവിനൊപ്പം ഉണ്ടായിരുന്നു.

”രണ്ടു വർഷത്തോളമായി സുധിച്ചേട്ടൻ നമ്മളെ വിട്ടുപോയിട്ട്. അന്നു മുതൽ ഞങ്ങൾക്ക് കൈത്താങ്ങായി നിന്ന ഒരുപാട് പേരുണ്ട്. അവർക്കെല്ലാം ഒരുപാട് നന്ദി. അവരെല്ലാം കുറേ നാളായി എന്നോട് ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങുക എന്നത്. അന്നൊന്നും അതിനെപ്പറ്റി എനിക്ക് അറിയില്ലായിരുന്നു. എന്തായാലും ഒരെണ്ണം തുടങ്ങിയേക്കാം എന്ന് ഞാനിപ്പോൾ തീരുമാനിച്ചു. മൂത്ത മകൻ കിച്ചുവും ഇളയ മകൻ റിതുക്കുട്ടനും ചാനലിൽ ഉണ്ടാകും”, എന്ന് രേണു സുധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *