Your Image Description Your Image Description

പിണറായി സർക്കാർ ഒമ്പത് വർഷക്കാലയളവിൽ കേരളത്തിൽ ഉണ്ടാക്കിയ അതിശയിപ്പിക്കുന്ന മാറ്റങ്ങൾ മേളയിലൂടെ പ്രതിഫലിച്ചുവെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ. നോക്കിക്കാണാൻ കഴിയുന്ന മാറ്റങ്ങളാണ് ആലപ്പുഴയിൽ ഉണ്ടായതെന്നും സമാന്തര ബൈപ്പാസിന്റെ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ ആലപ്പുഴ ബീച്ചിൽ വരാൻ പോകുന്ന മാറ്റം വലുതാണെന്നും അതിനുവേണ്ടിയുള്ള പദ്ധതിയും പണവും തയ്യാറാക്കി വച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നതും എംഎൽഎ പറഞ്ഞു. ആലപ്പുഴയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരാഴ്ചക്കാലമാണ് കടന്നുപോയതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ചടങ്ങിൽ എച്ച് സലാം എം. എൽ. എ അധ്യക്ഷനായി. മറ്റൊരു കാലത്തിനോടും സാമ്യപ്പെടുത്താൻ പറ്റാത്തത്ര വലിയ വികസന മുന്നേറ്റമാണ് കഴിഞ്ഞ കുറച്ച് കാലയളവായി ആലപ്പുഴയിൽ ഉണ്ടായിരിക്കുന്നതെന്ന് എം. എൽ. എ പറഞ്ഞു. സാധാരണയായി ബജറ്റ് വിഹിതമായി ലഭിക്കുന്ന ഫണ്ടാണ് വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്. എന്നാൽ നമ്മുടെ നാടിന്റെ അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ വികസിപ്പിക്കുന്നതിനായി കിഫ്ബി വഴി തൊണ്ണൂറായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ 9 വർഷക്കാലമായി കേരളത്തിൽ നടത്തിയിരിക്കുന്നത്.
കക്ഷിരാഷ്ട്രീയത്തിന്റെ വേർതിരിവോ പരിഗണനയോ നോക്കാതെ എല്ലാ വിഭാഗങ്ങളിലേക്കും കാലത്തിനൊത്ത വികസനം കൊണ്ടുവരണമെന്ന സർക്കാരിന്റെ നിലപാടിന്റെ ഭാഗമായാണ് ഈ നേട്ടങ്ങളെല്ലാം നമ്മുടെ നാടിന് കൈവരിക്കാൻ സാധിച്ചതെന്നും എംഎൽഎ പറഞ്ഞു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ , ചേർത്തല നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാഗവൻ, ജില്ലാ കളക്ടറും ജില്ലാതല സംഘാടക സമിതി ജനറൽ കൺവീനറുമായ അലക്‌സ് വർഗീസ്, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ എസ് കവിത, നഗരസഭ കൗൺസിലർ പ്രഭ ശശികുമാർ, എ ഡി എം ആശാ സി എബ്രഹാം, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ല വ്യവസായ കേന്ദ്രം മാനേജർ ബി സുജാത റിപ്പോർട്ട് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *