Your Image Description Your Image Description

യു കെ യിൽ വിസ കച്ചവടക്കാരുടെ ആര്‍ത്തിയില്‍ ചാകര പോലെ ഇരച്ചെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള കെയര്‍ വിസയില്‍ എത്തിയവര്‍ ജോലിക്കായി കയ്യുംകാലുമിട്ടടിക്കുന്നു . മാത്രമല്ല ഇപ്പോൾ
വിദേശികള്‍ക്ക് കെയര്‍ വിസയില്‍ യുകെയിലെത്താമെന്ന കണ്‍സര്‍വേറ്റീവ് നയം ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാര്‍ തിരുത്താന്‍ പോകുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത് .

പ്രധാനമായും കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ ആശുപത്രികള്‍, സ്‌കൂള്‍, പാര്‍പ്പിടം, ഗതാഗതം എന്നിവയിലൊക്കെ ബ്രിട്ടന്റെ ”ക്വാളിറ്റി ലൈഫ് സ്റ്റൈല്‍” നഷ്ടമായി എന്ന പരാതിയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി അടക്കമുള്ള സ്ഥാപനങ്ങളുടെ പഠന റിപ്പോര്‍ട്ടുമാണ് മലയാളികള്‍ അടക്കമുള്ള കുടിയേറ്റ സമൂഹത്തിന് തിരിച്ചടിയായി മാറുന്നത്.

സര്‍ക്കാര്‍ നയങ്ങള്‍ മൂലവും ബ്രിട്ടനില്‍ ജനജീവിതം താറുമാറായപ്പോള്‍ തദ്ദേശീയര്‍ അതിനും കാരണക്കാരായി കണ്ടെത്തിയത് കുടിയേറ്റക്കാരെയാണ്. ഇതും പൊടുന്നനെ കടുത്ത കുടിയേറ്റ വിരുദ്ധ സ്വഭാവക്കാരായി ബ്രിട്ടനെ മാറ്റിയെടുത്തുയെന്നതാണ് തിരക്കിട്ടു കുടിയേറ്റ നിയന്ത്രണ നടപടികള്‍ ശക്തമാക്കാന്‍ ലേബര്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

ഇതിനിടെ നിലവില്‍ കെയർ വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുതുക്കാന്‍ അപേക്ഷ നല്‍കുമ്പോള്‍ സര്‍ക്കാര്‍ അതിനു തടസം നില്‍ക്കില്ല എന്ന പ്രഖ്യാപനം പതിനായിരക്കണക്കിന് മലയാളി കെയര്‍ ജീവനക്കാര്‍ക്ക് ആശ്വാസമാകുന്നു .

എന്നാല്‍ പണം നല്‍കി വന്നവരാണ്, തങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ ജോലി ചെയ്യുമെന്നൊക്കെയുള്ള നിലപാടില്‍ ജീവിക്കുന്ന കെയര്‍ ജീവനക്കാര്‍ക്ക് ,വിസ പുതുക്കാനുള്ള സമയമാകുമ്പോള്‍ അതിന് അനുവദിക്കണോ എന്ന തീരുമാനം തൊഴില്‍ ഉടമയുടേത് മാത്രമായിരിക്കും.

പല കെയര്‍ ഹോമുകളിലും മലയാളി ജീവനക്കാര്‍ക്കും മറ്റും വിസ പുതുക്കി നല്‍കുന്നില്ല എന്ന വിവരം പുറത്തു വരുമ്പോള്‍ പുതിയൊരു കെയര്‍ വിസ കണ്ടെത്തുക എന്നതും കൂടുതല്‍ ദുഷ്‌കരമാണ് . പ്രത്യേകിച്ചും വിസ നിരോധനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇന്‍ കണ്‍ട്രി വിസ എന്നറിയപ്പെടുന്ന അപേക്ഷകളും പരിഗണിക്കപ്പെടുന്ന കാര്യത്തില്‍ സംശയമാണ് .

ചുരുക്കത്തില്‍ ജോലി നഷ്ടം സംഭവിച്ചാല്‍ പുതിയൊരു ജോലി കണ്ടെത്തുക എന്നത് ഏറ്റവും പ്രയാസകരമായ സാഹചര്യത്തിലേക്കാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരെത്തിനിൽക്കുന്നത് .
പലരും മക്കളുടെ സുരക്ഷിതമായ ഭാവി ഓര്‍ത്താണ് ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റും വമ്പന്‍ ശമ്പളം വാങ്ങിയിരുന്ന മധ്യവയസ്‌കരായ മലയാളികള്‍ യുകെയിലേക്ക് എത്തിയത്,

അതും ഗത്യന്തരമില്ലാതെ കെയര്‍ വിസയില്‍ യുകെയിലെത്തിയ ശേഷം എങ്ങനെയും നഴ്സ് വിസയിലേക്ക് മാറാം എന്ന വിസകച്ചവടക്കാരുടെ ആശ്വാസ വാക്കുകളാണ് 20 ഉം 25 ഉം ലക്ഷം രൂപ വരെ നല്‍കി യുകെയില്‍ എത്താന്‍ ഇവരെ പ്രേരിപ്പിച്ചത്.

ഗൾഫിലും മറ്റും രണ്ടു പതിറ്റാണ്ട് സേവന പരിചയവും രണ്ടു ലക്ഷം രൂപയിലേറെ മാസ വരുമാനവും ഹോസ്പിറ്റലുകളില്‍ മാനേജര്‍ പദവിയും വഹിച്ചവരൊക്കെയാണ് കടുപ്പമുള്ളതും ശമ്പളം കുറവായതുമായ കെയര്‍ വിസ തേടി ഇവിടേക്കെത്തിയത്.

കൗമാരക്കാരായ മക്കള്‍ വളരുമ്പോഴേക്ക് അഞ്ചു വര്‍ഷം പൊടുന്നനെ കടന്നു പോകും, തുടര്‍ന്ന് ബ്രിട്ടീഷ് പാസ്പോര്‍ട്ട് സ്വന്തമാക്കിയാല്‍ പ്രയാസങ്ങള്‍ മാറും എന്ന പ്രതീക്ഷയാണ് പലർക്കും ചോദ്യ ചിഹ്നമാകുന്നത്. നിലവില്‍ യുകെയില്‍ ഉള്ളവര്‍ക്കും പിആര്‍ ലഭിക്കാന്‍ പത്തു വര്‍ഷം വരെ വേണ്ടിവരുന്നു .

ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ കുടുങ്ങി സന്തോഷവും സമാധാനവും നശിപ്പിക്കുന്നതിലും നല്ലതു തിരികെ ഗൾഫ് രാജ്യങ്ങളിലേയ്ക്കോ നാട്ടിലേയ്‌ക്കോ വണ്ടികേറാൻ കാത്തിരിക്കുകയാണ് പല മലയാളികളും

Leave a Reply

Your email address will not be published. Required fields are marked *