Your Image Description Your Image Description

അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് മുതൽ നേതാക്കന്മാരെല്ലാം വല്ലാത്ത ആവേശത്തിലാണ്. പിണറായി വിജയനെ എങ്ങനെയെങ്കിലും താഴെയിറക്കണമെന്നത് മാത്രമാണ് ഇവരുടെയൊക്കെ പ്രതിജ്ഞ. അല്ലാതെ താൻ മര്യാദയ്ക്ക് പ്രവർത്തിക്കും എന്നതല്ല. 2021 ൽ ഇതുപോലെ വേറെ ഒരാൾ ഇപ്പൊ ഇറങ്ങും പിണറായി എന്നും പറഞ്ഞ് അധ്യക്ഷനായതാണ്. ഒടുക്കം മോങ്ങിക്കൊണ്ടാണ് കണ്ണൂരിലേക്കു വണ്ടി കയറിയത്.
കേരളത്തിലെ മുഴുവൻ ജനങ്ങളും കാത്തിരിക്കുന്ന വിജയം 2026ൽ കോൺഗ്രസ് നേടുമെന്ന് ഷാഫി പറമ്പിൽ എംപി. വ്യക്തിപരമായി കിട്ടുന്ന അവസരമായല്ല ഇതിനെ കാണുന്നത്. പാർട്ടിയെ തിരികെ കൊണ്ടുവരാനാണ് നോക്കുന്നത്. 2021 അല്ല ആവർത്തിക്കാൻ പോകുന്നത് 2001 ആണ്.
ആ ഉത്തരവാദത്തമാണ് പാർട്ടി ഏൽപ്പിച്ചത്. പിണറായി വിജയനെതിരായ പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ല എന്ന് കെ സുധാകരൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള റിലേയാണ് ഇനി. 2022ലെ അർജന്റീനയുടെ ലോകകപ്പ് ജയം പോലെ 2026ൽ UDFന്റെ വിജയം കാത്തിരിക്കുകയാണ് ജനം.
അതിന് ഒരു ടീം എന്ന നിലയിൽ മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. തോൽക്കുന്നതിനു തൊട്ടു മുൻപ് വരെ ഈ ആത്മ വിശ്വാസം വളരെ നല്ലതാണ്.
എ പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് എന്നിവരാണ് വർക്കിംഗ് പ്രസിഡന്റുമാരായി ചുമതലയേറ്റത്. കൂട്ടായ്മയിൽ അധിഷ്ഠിതമായ പ്രവർത്തനമാണ് കേരളത്തിന് ആവശ്യമെന്ന് അധ്യക്ഷമായി ചുമതലയേറ്റ ശേഷം സണ്ണി ജോസഫ് എംഎൽഎ പറയുകയുകയുണ്ടായി.
സാധാരണ കാർഷിക കുടുംബത്തിൽ നിന്നും വന്ന തന്നെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത ഹൈക്കമാൻഡിനും കേരളത്തിലെ കോൺഗ്രസിനും നന്ദിയെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കൂട്ടായമയിൽ അധിഷ്ഠിതമായ പ്രവർത്തനമായിരിക്കും. ഐക്യത്തിന്റെ കണ്ണിയാണ് കോൺഗ്രസ്. പിണറായി സർക്കാരിന്റെ ദുർഭരണം അവസാനിപ്പിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ വിജയിപ്പിക്കും. അതിനായി ഒന്നിച്ചുനിന്ന് പോരാടും. കണ്ണൂരിൽ ഇപ്പോഴും അക്രമ രാഷ്ട്രീയം അരങ്ങേറുകയാണ്. അഴിമതി ആരോപണങ്ങളിലും പിണറായി വിജയന് ഉത്തരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ കെപിസിസി പ്രസിഡൻറായി സണ്ണി ജോസഫ് അധികാരമേൽക്കുന്ന ചടങ്ങിൽ അഭിനന്ദനവുമായി കെ മുരളീധരൻ രംഗത് വരികയുണ്ടായി . വടകരയിൽ കാലുകുത്തിയപ്പോൾ ഷാഫി പറമ്പിലിന്റെ ഗ്രാഫ് മുകളിലേക്ക് പോയെന്നും താൻ തൃശൂരിലേക്ക് മാറിയപ്പോൾ ഗ്രാഫ് താഴെ പോയെന്നും മുരളീധരൻ പറഞ്ഞു. തൃശ്ശൂരിൽ ഉണ്ടായിരുന്ന പ്രതാപന്റെ ഗ്രാഫും പോയെന്നും മുരളി പറഞ്ഞു. ശരിയായ സമയത്ത് ശരിയായ ലിസ്റ്റ് പുറത്തുവിട്ട കേന്ദ്ര നേതൃത്വത്തെ മുരളീധരൻ അഭിനന്ദിച്ചു.
അതേസമയം പ്രസിഡന്റ് ആയി സ്ഥാനമെടുത്ത സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് പത്മജ വേണുഗോപാൽ.
മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്നും എന്നാൽ പുതിയ പ്രേസിടെന്റിനെ കണ്ണൂരിനപ്പുറം ആർക്കും അറിയില്ലെന്നുമാണ് പത്മജ പറഞ്ഞത്.
മലബാറിൽ നിന്നുപോലും ചില ചോദിച്ചിരുന്നു ഇതാരാണ് എന്ന്. കെ മുരളീധരൻ പറഞ്ഞത് പോലെ മിനിമം ഫോട്ടോ കണ്ടാലെങ്കിലും ആളുകൾക്ക് മനസ്സിലാക്കാൻ കഴിയാവുന്ന നേതാക്കളെ വേണം തിരഞ്ഞെടുക്കണെന്നും പറഞ്ഞ പത്മജ കെ മുരളീധരനെ പോലെയുള്ളവരെ ഒഴിവാക്കിയത് എന്തുകൊണ്ട് എന്ന് അറിയില്ല എന്നും കൂട്ടി ചേർത്തു.

ഇപ്പോഴും ജാതി സമവാക്യങ്ങൾക്കാന് കോൺഗ്രസിനു പ്രധാനം . തെറ്റ് തിരിത്തുമെന്ന് പറയുമെങ്കിലും അതൊരിക്കലും നടക്കാൻ പോവുന്നില്ല. നടന്നിരുന്നേൽ തന്റെ തിരഞ്ഞെടുപ്പ് തോൽവിയുടെ കരണമൊക്കെ എന്നോ ജനം അറിഞ്ഞേനെ എന്നും പത്മജ പറയുകയുണ്ടായി. എന്നാൽ ബിജെപി ജനങ്ങളുടെ മനസ് അറിഞ്ഞു പ്രവർത്തിക്കുന്നു കോൺഗ്രസ്‌ ഇപ്പോഴും പഴയക്കാലത്തതാണ് നിൽക്കുന്നത് എന്നും പത്മജ വേണുഗോപാൽ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *