Your Image Description Your Image Description

വിവോ വൈ 300 ജി റ്റി 5ജി ലോഞ്ച് ചെയ്തു.മീഡിയടെക് ഡൈമെൻസിറ്റി 8400 ചിപ്സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന ഈ വിവോ സ്മാർട്ട്ഫോണിൽ 7K ഐസ് ഡോം VC ലിക്വിഡ് കൂളിംഗ്, IP65 റേറ്റിങ്, മിലിട്ടറി ഗ്രേഡ് ഈട് എന്നിവ ഉണ്ട്. മറ്റൊരു പ്രത്യേകത ഉയർന്ന ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കുക എന്ന ട്രെൻഡ് ഈ വിവോ ഫോണും പിന്തുടരുന്നു എന്നതാണ്. 7620mAh സിലിക്കൺ കാർബൺ-സിലിക്കൺ ബാറ്ററിയാണ് ഇതിലുള്ളത്.

വിവോ Y300 GT 5G യുടെ പ്രധാന ഫീച്ചറുകൾ: 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്. 20:9 ആസ്പക്ട് റേഷ്യോ, 360Hz ടച്ച് സാമ്പിൾ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ DC ഡിമ്മിംഗ് എന്നീ ഫീച്ചറുകൾ സഹിതമാണ് ഈ ഡിസ്പ്ലേ എത്തുന്നത്.

3.25GHz വരെ ഒക്ട-കോർ ​​ഡൈമെൻസിറ്റി 8400 4nm ചിപ്സെറ്റ് കരുത്തിലാണ് വിവോ Y300 GT എത്തിയിരിക്കുന്നത്. മാലി-G720 ജിപിയു, 8GB / 12GB LPDDR5 റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 5 ൽ ആണ് പ്രവർത്തനം.ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ Y300 GT വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ 1/ 1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ, OIS), f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, 4K വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറ ( f/2.45 അ‌പ്പേർച്ചർ) നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *