Your Image Description Your Image Description

നുണകളുടെ രാജാവായ യൂടൂബ് ചാനലുടമ മാത്യു സാമുവേൽ തന്റെ ചാനൽ കേന്ദ്ര സർക്കാർ പൂട്ടിയ നടപടി ചോദിച്ചു വാങ്ങിയതാണ് .എന്നും രാവിലെ എഴുന്നേറ്റിരുന്ന് പച്ചനുണകൾ പടച്ചു വിടും , നുണകൾ പറയുന്നതിന് ഒരു മടിയുമില്ല , സ്വബോധത്തിലാണോ ഇതൊക്കെ പറയുന്നതെന്ന് സംശയം പലർക്കുമുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് തിരിച്ചടി കിട്ടിയെന്ന വ്യാജവാര്‍ത്ത നല്‍കിയതിനാണ് ഇയാളുടെ യുട്യൂബ് ചാനല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് പൂട്ടിയത് . ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടപ്പോള്‍ അഞ്ചല്ല ഏഴ് ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടെന്നാണ് ഇയാളുടെ അവകാശവാദം.

ദേശസുരക്ഷക്ക് ഭീഷണിയായ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാരദ ന്യൂസ് മുന്‍ എഡിറ്റര്‍ കൂടിയായ ഇയാളുടെ യൂട്യൂബ് ചാനലിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നുണകളാണ് അന്താരാഷ്ട്രമാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇയാൾ തട്ടിവിടുന്നത്.

മൂന്ന് റഫാല്‍ വിമാനങ്ങള്‍, രണ്ട് മിഗ് വിമാനങ്ങള്‍ എന്നിവ വെടിവെച്ചിട്ടെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെട്ടത്. എന്നാല്‍ അഞ്ചല്ല ഏഴ് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് ഇയാൾ പറയുന്നത് . കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇന്ത്യന്‍ പ്രതിരോധസേനയ്ക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ നഷ്ടം എന്നാണ് ഇയാൾ പറയുന്നത്. പക്ഷെ ഈ തിരിച്ചടി ഇന്ത്യ സമ്മതിക്കുന്നില്ലെന്നും ഇയാൾ പറയുന്നു.

ഇയാളെന്തുകൊണ്ടാണ് ഈ നിർണ്ണായക ഘട്ടത്തിലും ഇങ്ങനെ ചെയ്യുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല , സ്വബോധമുള്ള ആരും ചെയ്യില്ല . ഇയാൾ കുറെ നാളുകളായി ഇങ്ങനെ നട്ടാൽകുരുക്കാത്ത കള്ളങ്ങളാണ് കൂവുന്നത് .

കുറേനാളുകൾക്ക് മുൻപ് മലങ്കര ഓർത്തഡോൿസ്‌ സഭാ പിതാക്കന്മാരെക്കുറിച്ചും ഇയാൾ പച്ചനുണ വിളിച്ചു പറഞ്ഞു . ആനി പലരും പറഞ്ഞു , ഇയാൾ അധിക കാലം ഇങ്ങനെ വിളിച്ചു കൂവില്ലെന്ന് . അത്പോലെ സംഭവിച്ചു . സത്യമുള്ള സഭയാണ് മലന്കര സഭ , ആ സഭയെ ചൊറിയാൻ ചെന്നവരാരും അനുഭവിക്കാതെ പോയിട്ടില്ല , അതൊരു പച്ചയായ യാഥാർഥ്യമാണ് .

ഒരു ഓർത്തഡോക്സുകാരൻ കൂടിയായ ഇയാൾ മലങ്കര സഭയെ മാത്രമല്ല , ക്രൈസ്തവ സമുദായത്തെ വരെ പലപ്പോഴും ആക്ഷേപിച്ചിട്ടുണ്ട് . ഒരുകാര്യം ശ്രദ്ധിച്ചാൽ മനസ്സിലാകും , ഇപ്പോഴും ഒരു ഓർത്തഡോക്സുകാരൻ തന്നെയായിരിക്കും ഓർത്തഡോൿസ്‌ സഭയെ പൊതുസമൂഹത്തിൽ ആക്ഷേപിക്കുന്നതും പരിഹസിക്കുന്നതും .

സോഷ്യൽ മീഡിയ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും , മലങ്കര സഭയെ ആരൊക്കെ പരിഹസിച്ചിട്ടുണ്ടോ അവരെല്ലാം ഓർത്തഡോക്സുകാരാണ് , അങ്ങേയറ്റം വികടിത വിഭാഗം വരെ . ഓരോരുത്തരുടെയും പശ്ചാത്തലം പരിശോധിച്ചാൽ മനസിലാക്കാം . ഞ ഈ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ പ്രേക്ഷകർക്ക് പറയാം.

മലങ്കര സഭ ദൈവത്തിന്റെ സഭയാണ് , ആ സഭയെ ചൊറിയുന്നവർക്ക് ഇന്നല്ലെങ്കിൽ നാളെ തക്കതായ ശിക്ഷ കിട്ടും , അത് കിട്ടല്ലേയെന്നാണ് പിതാക്കന്മാരുടെ പ്രാർത്ഥന . അതെനിക്ക് നേരിട്ടറിയാം , മലങ്കര സഭയെക്കുറിച്ചും സഭാ പിതാക്കന്മാരെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ നിരന്തരം ആക്ഷേപം ചൊരിയുന്ന വ്യക്തിയ്‌ക്കെതിരെ ഒരു പരാതികൊടുക്കാൻ പലരും സഭാ നേതൃത്വത്തോട് പറഞ്ഞു .

അത് കേട്ട പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞത് ആ വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കാനാ , അല്ലാതെ പരാതിയൊന്നും കൊടുക്കണ്ടായെന്നാ പറഞ്ഞത് . ഇത്രയും ഉയർന്ന രീതിയിൽ ചിന്തിക്കണമെങ്കിൽ അത് പരിശുദ്ധ കാതോലിക്കാ ബാവയെക്കൊണ്ടേ പറ്റൂ .

കാരണം ഇതേ രീതിയിൽ കത്തോലിക്കാ സഭയെയും ബിലീവേഴ്‌സ് ചർച്ചിനെക്കുറിച്ചൊക്കെ ആക്ഷേപങ്ങൾ ചൊറിഞ്ഞപ്പോൾ അവരൊക്കെ പരാതിയുമായി കോടതികളിലും പോലീസ് സ്റേഷനിലുമൊക്കെ കേറിയിറങ്ങി , അതിനുള്ള ശിക്ഷയും അയാൾക്ക് കിട്ടിയെന്നുള്ളത് വേറെ കാര്യം .

പക്ഷെ ആ സ്ഥാനത്തൊക്കെ ഉയർന്ന രീതിയിൽ ചിന്തിക്കാൻ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് കഴിഞ്ഞുവെന്നുള്ളതാണ് , അവരൊക്കെ പറയാനുള്ളതൊക്കെ പറഞ്ഞോട്ടെ , ഇനിയും പറഞ്ഞോട്ടെ എന്നാണ് കാതോലിക്കാ ബാവ പറഞത് , മാത്യു സാമുവേലിനെക്കുറിച്ചും ബാവ അങ്ങനെയാണ് പറഞ്ഞത് . അതാണ് മലങ്കര സഭ , ഷമിക്കേണ്ടിടത്ത് ക്ഷമിക്കാനും പറയേണ്ടിടത്ത് പറയാനും സഭാ പിതാക്കന്മാർക്കറിയാം , അവർ പറയുന്നത് ദൈവത്തോടാണ് .

അതുകൊണ്ടാണ് മാത്യു സാമുവലിന്റെ ചാനൽ പൂട്ടിയതെന്ന് ഞാൻ പറയില്ല , അയാളുടെ ചാനൽ പൂട്ടിയത് കേന്ദ്ര സർക്കാരിനെതിരെ പറഞ്ഞതുകൊണ്ടാണ് . അതിന് മാത്യു സാമുവേൽ നന്ദി പറയേണ്ടത് ഓർത്തഡോൿസ്‌ സഭയോടാണ് , അവർ ആരും പരാതി കൊടുക്കാഞ്ഞതുകൊണ്ട് , അല്ലെങ്കിൽ നേരത്തെ പൂട്ടിക്കെട്ടിയേനെ .

Leave a Reply

Your email address will not be published. Required fields are marked *