Your Image Description Your Image Description

ഷ്യന്‍ ഹാക്കിങ് സംഘത്തിന്റെ പുതിയ മാല്‍വെയര്‍ കണ്ടെത്തിയതായി ഗൂഗിള്‍ ത്രെട്ട് ഇന്റലിജന്‍സ് ഗ്രൂപ്പിലെ ഗവേഷകനായ വെസ്ലി ഷീല്‍ഡ്‌സ്. ‘ലോസ്റ്റ്കീസ്’ എന്നാണ് ഈ മാല്‍വെയര്‍ വിളിക്കപ്പെടുന്നത്. റഷ്യന്‍ ഹാക്കിങ് സംഘമായ കോള്‍ഡ് റിവറുമായി ബന്ധമുള്ളതാണ് ഈ മാല്‍വെയർ. ഫയലുകളും സിസ്റ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോര്‍ത്തുന്നതിനാണ് ഈ മാല്‍വെയര്‍ ഉപയോഗിക്കുന്നതെന്നും ഗൂഗിള്‍ പറയുന്നു.

റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസുമായി ബന്ധപ്പെട്ട ഹാക്കിങ് കാമ്പയിനുകളുമായി ബന്ധപ്പെട്ട് അറിയപ്പെട്ട പേരാണ് ‘കോള്‍ഡ് റിവര്‍’. നാറ്റോ ഭരണകൂടങ്ങള്‍, എന്‍ജിഒകള്‍, മുന്‍ രഹസ്യാന്വേഷണ/നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാമാണ് കോള്‍ഡ് റിവര്‍ ലക്ഷ്യമിടാറുള്ളത്.

അതേസമയം, പാശ്ചാത്യ ഭരണകൂടങ്ങളുടേയും സൈന്യങ്ങളുടേയും നിലവിലുള്ളതും മുന്‍കാല ഉപദേഷ്ടാക്കളേയും പത്രപ്രവര്‍ത്തകര്‍, തിങ്ക് ടാങ്കുകള്‍, എന്‍ജിഒകള്‍, യുക്രെയ്നുമായി ബന്ധമുള്ള ചില വ്യക്തികള്‍ എന്നിവരെ 2025 ജനുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഈ മാല്‍വെയര്‍ ലക്ഷ്യമിട്ടതായി കണ്ടെത്തിയെന്ന് ഗൂഗിള്‍ ബ്ലോഗില്‍ പറയുന്നു. എന്നാൽ വാഷിംഗ്ടണിലെ റഷ്യന്‍ എംബസി ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *