Your Image Description Your Image Description

യുഎഇയിൽ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി പ്രകാരം 17,000 പേർക്ക് ആനുകൂല്യം ലഭിച്ചു. മൊത്തം 18 കോടി ദിർഹമാണ് ഈയിനത്തിൽ വിതരണം ചെയ്തത്. 2023 ജനുവരിയിൽ ആരംഭിച്ച പദ്ധതിയിൽ ആദ്യവർഷം തന്നെ 68 ലക്ഷം പേർ ചേർന്നിരുന്നതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽഅവാർ പറഞ്ഞു.

യുഎഇയിൽ ജോലി നഷ്ടപ്പെട്ടാൽ 3 മാസം വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണു തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി. ജോലി നഷ്ടപ്പെട്ടാൽ അടിസ്ഥാന ശമ്പളത്തിന്റെ 60% തുക നഷ്ടപരിഹാരമായി 3 മാസത്തേക്കു ലഭിക്കും. ആദ്യ പദ്ധതിയിൽ ചേർന്നവർക്കു മാസത്തിൽ 10,000 ദിർഹത്തിൽ കൂടാത്ത തുകയും രണ്ടാമത്തെ വിഭാഗത്തിലുള്ളവർക്ക് 20,000 ദിർഹത്തിൽ കൂടാത്ത തുകയുമാണു ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *