Your Image Description Your Image Description

യുഎഇയിൽ ഈ മാസം 15 മുതൽ 2 ആഴ്ചത്തേക്ക് വീസ അപ്പോയ്ന്റ്മെന്റും ഫീസ് അടയ്ക്കുന്നതും താൽക്കാലികമായി നിർത്തുമെന്ന് യുഎഇയിലെ യുഎസ് എംബസിയും കോൺസുലേറ്റും അറിയിച്ചു. എംബസി, കോൺസൽ സേവനങ്ങളുടെ പുറം സേവന കരാർ പുതിയ കമ്പനിക്കു നൽകുന്നതിനാലാണിത്.

29 വരെ അപ്പോയിന്റ്മെന്റ് ലഭിച്ചവർക്ക് പുതിയ ഏജൻസി പ്രവർത്തനം ആരംഭിക്കുന്ന 30 മുതൽ പുതിയ തീയതി നൽകും. ഇതേസമയം 19 വരെയുള്ള വീസ അഭിമുഖത്തിൽ മാറ്റമുണ്ടാകില്ല. ചികിത്സ ഉൾപ്പെടെ അടിയന്തര ആവശ്യങ്ങളുള്ളവർ ADNIVExpedite@state.gov (എംബസി), DUBNIVExpedite@state.gov (കോൺസുലേറ്റ്) ഇമെയിലിൽ അപേക്ഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *