Your Image Description Your Image Description

അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്. പുതിയ ബോധവൽക്കരണ ക്യാംപെയ്നിനു തുടക്കമിട്ടാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ടിന്റെയും ജുഡീഷ്യൽ ഡിപ്പാർട്മെന്റിന്റെയും ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് ക്യാംപെയ്ൻ ആരംഭിച്ചത്.

നിയമപരമായ അവബോധം വളർത്തുന്നതിനും റോഡുകളിൽ സുരക്ഷ, കൂട്ടുത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുമാണു ശിക്ഷ. വാഹനം 60 ദിവസത്തേക്കു തടഞ്ഞുവയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *