Your Image Description Your Image Description

ഡല്‍ഹി: രാജസ്ഥാനിലെ ജയ്സാല്‍മേറില്‍ നിന്ന് പാക്കിസ്ഥാന്‍ പൈലറ്റിനെ ഇന്ത്യ പിടികൂടിയതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ എഫ്-16 പൈലറ്റിനെയാണ് പിടികൂടിയത്. അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പൈലറ്റിനെ പിടികൂടിയത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച എഫ് 16 വിമാനത്തില്‍ നിന്ന് പൈലറ്റ് ഇന്ത്യയിലേക്ക് ചാടിയതായാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ കസ്റ്റഡിയിലെടുത്തു.

ഇന്ത്യന്‍ സായുധ സേന ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ലെങ്കിലും, പാകിസ്താന്‍ പൈലറ്റ് കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യലിന് വിധേയനാണെന്നും സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. അതേ സമയം ജമ്മു, പത്താന്‍കോട്ട്, ഉധംപൂര്‍ സൈനിക കേന്ദ്രങ്ങള്‍ സുരക്ഷിതമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. യാത്രക്കാരെ രണ്ടുതവണ പരിശോധനയ്ക്ക് വിധേയമാക്കും. അതേ സമയം പാക് ആക്രമണത്തില്‍ ഇതുവരെ അത്യാഹിതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *