Your Image Description Your Image Description

കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തിരുന്നു, KUWJ ഇതിന്റെ പേരിൽ കേസിന് പോകില്ലെന്ന് വിശ്വസിക്കുന്നു. KUWJക്ക് അബദ്ധം പറ്റാതിരിക്കാൻ ആദ്യമേ പറയട്ടെ: നാഗപ്പൂരിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മലയാളിയായ റിജാസ് ലക്ഷണമൊത്ത വിഘടനവാദിയാണ്. നിരവധി കേസുകളിൽ നിരീക്ഷണത്തിൽ ഉള്ള റിജാസിൻ്റെ സമീപകാലപ്രവർത്തനങ്ങൾ എല്ലാം അന്വേഷണ ഏജൻസികളുടെ “നിരീക്ഷണത്തിൽ” ആയിരുന്നു.”ഫീൽഡിൽ ഇറങ്ങി കളിക്കുന്ന മറ്റൊരു കാപ്പൻ” എന്നാണ്, അറസ്റ്റിലായ റിജാസിനെ വിശേഷിപ്പിക്കുന്നത്. ഇയാളുടെ ബന്ധങ്ങളുടെ വിശദപരിശോധന നടക്കുന്നു. കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും. കടുത്ത ജിഹാദിബന്ധങ്ങൾ വ്യക്തമാക്കപ്പെട്ട റിജാസ്, മാവോയിസ്റ്റ് സംഘടനയിൽ അംഗമായി തുടരുകയാണ് എന്നാണ് PFI കേന്ദ്രങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. വിഘടനവാദത്തിലെ Red – Green Alliance നിലനിർത്തുന്നത് കൊണ്ട്, മാവോയിസ്റ്റാക്കി തള്ളിപ്പറഞ്ഞ് മുഖം രക്ഷിക്കുന്ന ‘ തഖിയ ‘ ജിഹാദികൾ പൊതുവേ ഉപയോഗിച്ചു വരുന്ന ഒരു തന്ത്രമാണ്. തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ റെജാസ് എം ഷീബ സിദ്ദീഖിനെയാണ് നാഗ്പൂരിലെ ലകദ്ഗഞ്ച് പോലിസ് അറസ്റ്റ് ചെയ്തത്. കേന്ദ്രസർക്കാർ യുഎപിഎ പ്രകാരം നിരോധിച്ച സിപിഐ മാവോയിസ്റ്റ് എന്ന രാഷ്ട്രീയ പാർട്ടിയുടെ അംഗമാണ് റെജസ്. ഇന്ത്യാ സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ തയ്യാറെടുക്കൽ, കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കൽ, ഭീഷണിപ്പെടുത്തൽ, പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.രണ്ടു ‘തോക്കുകൾ’ പിടിച്ച് നിൽക്കുന്ന ഒരു ചിത്രവും നേരത്തെ റെജാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം പോസ്റ്റ് ചെയ്ത സമയത്ത് ധരിച്ച ടീ ഷർട്ടും പോലിസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം നടത്താൻ ആയുധങ്ങളും മറ്റും ശേഖരിച്ചു എന്ന വകുപ്പും കേസിൽ ഉൾപ്പെടുത്തി. ഈ തോക്കുകൾ ഒറിജിനൽ ആണോ ഫെയ്ക്ക് ആണോ എന്നൊന്നും എഫ്‌ഐആറിൽ പറയുന്നില്ല. ക്യാംപയിൻ എഗെയിൻസ്റ്റ് സ്റ്റേറ്റ് റിപ്രഷൻ എന്ന സംഘടന ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് റെജാസ് പങ്കെടുത്തിരുന്നത്. ഡോക്യുമെന്ററി സംവിധായകൻ സഞജയ് ഖാഖ്, ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ എന്നിവർ പങ്കെടുത്ത പരിപാടിയാണിത്. അവിടെ നിന്നു മടങ്ങുമ്പോഴാണ് നാഗ്പൂരിൽ എത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി റെജാസ് നാഗ്പൂരിലുണ്ടായിരുന്നെന്നും അയാളുടെ വരവിന്റെ ഉദ്ദേശം പരിശോധിക്കണമെന്നും പോലിസിന്റെ റിമാൻഡ് റിപോർട്ട് പറയുന്നു. പാകിസ്താനിൽ ഇന്ത്യ നടത്തിയ സൈനിക നടപടിയെയും ഛത്തീസ്ഗഡിലെ ആദിവാസി പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാനസർക്കാരുകൾ നടത്തുന്ന ഓപ്പറേഷൻ കഗാർ എന്ന പേരിലുള്ള സൈനിക നടപടിയെയും റെജാസ് വിമർശിച്ചതായും എഫ്‌ഐആറിലുണ്ട്.ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ പാകിസ്താനിൽ സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും കുട്ടികളെ കൊല്ലുന്നത് നീതി നൽകുമോയെന്നും റെജാസ് ചോദിച്ചതായും ആരോപിക്കുന്നു.കേരള സർവകലാശാലയിൽ സോഷ്യൽ വർക്ക് പഠിച്ച റെജാസ്, മനുഷ്യാവകാശം, അടിച്ചമർത്തൽ തുടങ്ങി വിവിധ വിഷയങ്ങളിൽ മക്തൂബ്, കൗണ്ടർ കറന്റ്‌സ്, ഒബ്‌സർവർ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളിൽ എഴുതാറുണ്ടായിരുന്നു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഡിഎസ്എ) എന്ന വിദ്യാർഥി സംഘടനയിലും പ്രവർത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *