Your Image Description Your Image Description

ഖത്തറിൽ വടക്കു പടിഞ്ഞാറൻ കാറ്റ് തുടങ്ങി. പൊടിക്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പുമായി അധികൃതർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വിദ്യാർഥികൾക്കും തൊഴിലാളികൾക്കും സുരക്ഷാ മുൻകരുതലുകളുമായി വിദ്യാഭ്യാസ, തൊഴിൽ മന്ത്രാലയങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടിക്കാറ്റിൽ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനം ഓടിക്കുന്നവരും ജാഗ്രത പാലിക്കണം.

അറേബ്യൻ പെനിൻസുലയിൽ പൊടിക്കാറ്റ് തുടരുന്നതിനാൽ ഖത്തറിലും കാറ്റ് ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയും. രാജ്യത്തെ മുഴുവൻ ജനങ്ങളും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കടൽ തിരമാല 7 മുതൽ 9 അടി വരെയും ചില സമയങ്ങളിൽ 13 അടി വരെ ഉയരും.

 

Leave a Reply

Your email address will not be published. Required fields are marked *