Your Image Description Your Image Description

കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി ബിജെപിയിൽ ചേർന്നു. എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എൻ.ബി. രാജഗോപാലാണ് കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നടന്ന വികസിത കേരളം കൺവെൻഷനിലെത്തിയാണ് രാജ​ഗോപാൽ ബിജെപി അം​ഗത്വം സ്വീകരിച്ചത്. ബിജെപിയിലേക്കെത്തിയ രാജ​ഗോപാലിനെ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു.

കുറച്ചുകാലമായി കോൺഗ്രസ്സ് രാജ്യവിരുദ്ധ പ്രവർത്തനങ്ങളാണ് തുടർന്നു വരുന്നതെന്ന് രാജ​ഗോപാൽ ആരോപിച്ചു. ദേശീയ നേതൃത്വത്തിലെ വൈദേശികാധിപത്യവും അതൃപ്തിക്ക് കാരണമായെന്നും രാജ​ഗോപാൽ വ്യക്തമാക്കി. ഇനിമുതൽ ദേശീയതയിലൂന്നി പ്രവർത്തനം നടത്തുന്ന ബിജെപിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായും രാജഗോപാൽ കൂട്ടിച്ചേർത്തു.

തൃണമൂൽ കോൺഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ആർ. സുധാകരൻ നായർ, സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി സുകുമാരൻ കെ. എന്നിവരെയും രാജീവ് ചന്ദ്രശേഖർ, ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് എന്നിവർചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *