Your Image Description Your Image Description

വന്നു ഗെയ്‌സ്. സുരേഷ് ഗോപിയ്ക്ക് ഇത്തിരിയൊക്കെ ബോധം വന്നു. കഴിഞ്ഞ തൃശ്ശൂർ പൂരത്തിന്റെ
സമയത്തു സുരേഷ് ഗോപി ഉണ്ടാക്കിയ വെടിക്കെട്ടുകൾ മലയാളി ഒട്ടും മറക്കാൻ ഇടയില്ല. ആംബുലൻസിൽ വന്നതും ആദ്യമത് സമ്മതിച്ചതും പിന്നെ ഞാൻ അങ്ങനെ വന്നത് നിങ്ങൾ കണ്ടോ ഞാൻ അങ്ങനെ വന്നിട്ടേയില്ല എന്ന് മാധ്യമങ്ങളോട് തട്ടിക്കയറിയതുമെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓർക്കുന്നു. അതിനും മുൻപത്തെ പ്രാവശ്യവും സുരേഷ് ഗോപി ആളാവാൻ നോക്കിയതൊന്നും ആരും മറന്നു കാണില്ല എന്ന് കരുതുന്നു. പൂരം സുരേഷേട്ടന്റെ ഒരു വീക്നെസ് ആണ്. ഒറ്റ നിർബന്ധം മാത്രം പൂരം തുടങ്ങി തീരും വരെ അതിനൊപ്പം പുള്ളിയെ കുറിച്ചും ഒരു ചർച്ച വേണം.
പക്ഷെ ഇപ്രാവശ്യം പുള്ളിയെ ആരോ വിളിച്ച് നന്നായി ഉപദേശിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. നമ്മുടെ ബിജെപി നേതാവ് തൃശ്ശൂർ എം പി സുരേഷ് ഗോപി തന്നെ ആണോ ഇത് എന്ന് തോന്നിക്കും വിധമാണ് പുള്ളിയുടെ ഇന്നത്തെ നിലപാട്.
തൂശൂർ പൂരത്തിൽ മത-ജാതി, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചിഹ്നങ്ങളുടെ പ്രദർശനം പാടില്ലെന്ന ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നിർദേശത്തെ പിന്തുണചാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി നാട്ടുകാരെ മൊത്തം ഞെട്ടിച്ചിരിക്കുന്നത് .
നിയന്ത്രങ്ങൾ ഒരു തരത്തിൽ നല്ലതാണ്, എങ്കിലും ആചാരവുമായി ചേർന്ന ചില അവകാശങ്ങൾക്ക് തടസമാകാത്ത രീതിയിലായിരിക്കണം നിയന്ത്രണമെന്നും മന്ത്രിയോട് ഇക്കാര്യം സൂചിപ്പിക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറയുകയുണ്ടായി . പുലിയ്ക്ക് ഇപ്പോഴാണ് കാര്യങ്ങൾ നന്നായിട്ട് തിരിഞ്ഞത് എന്ന് തോന്നുന്നു.
സമൂഹം ആഘോഷിക്കുന്ന പൂരത്തിൽ അച്ചടക്കം നല്ലതാണ്. ചിഹ്നങ്ങൾ, പോസ്റ്ററുകൾ എന്നിവയുടെ കാര്യത്തിൽ അതിര് നിശ്ചയിക്കനാം
ഇതുവരെ ടി.വിയിൽ മാത്രം കണ്ടിരുന്ന തൃശൂർ പൂരം ആദ്യമായാണ് നേരിൽ കാണാൻ പോകുന്നത്. വെടിക്കെട്ടും വളരെ അകലെ നിന്ന് മാത്രമാണ് കണ്ടത്. ശബ്ദം മാത്രമാണ് കേൾക്കുക. ഇത്തവണ എല്ലാവരെയും പോലെ തന്നെ അനുവദിക്കപ്പെട്ട അകലത്തിൽ നിന്ന് പൂരം കാണാൻ ആഗ്രഹമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
മാത്രമല്ല, കൂടുതൽ പേർക്കു ഇത്തവണ വെടിക്കെട്ട് കാണാൻ സൗകര്യം ഒരുക്കാമായിരുന്നെങ്കിലും സാഹചര്യങ്ങൾ അനകൂലമായിള്ള എന്നതാണ് സത്യം.
പൂരം കാണാൻ കൂടുതൽ പേരെ ഉൾപ്പെടുത്തുന്ന രീതിയിൽ സൗകര്യം ഒരുക്കുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകാനിരിക്കെയാണ് കഴിഞ്ഞ മാസം മറ്റൊരു സംസ്ഥാനത്ത് (ഗുജറാത്തിൽ പടക്ക നിർമാണശാലയിൽ) വെടിക്കെട്ട് അപകടമുണ്ടാകുന്നത്.
ഈ ഒരു സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ ബുദ്ധിമുട്ടാണ്. സർക്കാരും നിയമങ്ങളും ഭേദഗതികളും ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്. അല്ലാതെ, വേറൊന്നും ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു .
ഇത്രേം തങ്കപ്പെട്ട മനസ്സുള്ള മനുഷ്യനെയാണോ മക്കളെ നിങ്ങളെല്ലാം ട്രോളി സുഗിച്ചത്. എന്തൊരു പാവം.
ഇല്ലോളം താമായ്ച്ചാലും ഇപ്പോഴെങ്കിലും അണ്ണന് ബോധം വന്നല്ലോ. അത് തന്നെ വലിയ കാര്യം. ഇപ്പോൾ പുലിയ്ക്ക് നിയമങ്ങൾ അറിയാം.. സർക്കാർ ഒരു തീരുമാനമെടുക്കുമ്പോൾ അതിനു പുറകിലേക്കുള്ള കാരണങ്ങൾ അറിയാം. സത്യം പറഞ്ഞാൽ തൃശ്ശൂർ പൂരത്തിനേക്കാൾ ഞങ്ങൾക്ക് സന്തോഷം അങ്ങയുടെ ഈ നിറഞ്ഞ ചിരിയും ഈ തേൻ പുരട്ടിയ ഡയലോഗും കേൾക്കുമ്പോഴാണ്.
കഴിഞ്ഞ മാസം വരെ എന്തൊക്കെ ബഹളമായിരുന്നു. മാധ്യമങ്ങളെ നോക്കി കണ്ണുരുട്ടുന്നു.. ബ്രിട്ടാസിനെ ചീത്ത വിളിക്കുന്നു.. ആശമാരുടെ കണ്ണീരൊപ്പുന്നു.. ഇപ്പോഴിതാ എല്ലാം കഴിഞ്ഞു വോട്ട് ചോദിക്കാൻ വന്ന സമയത്തുള്ള സുരേഷ് ഗോപി ആയി മാറിയിരിക്കുന്നു.
എന്നാലും ചില വിരുതന്മാർക്ക് ഇപ്പോഴും സംശയം ഇതൊക്കെ തിരഞ്ഞെടുപ്പിന് മുൻപുള്ള പൊറാട്ടു നാടകമല്ലേ എന്നതാണ്. എന്തൊരു കഷ്ടമാണെന്നു നോക്കണേ. അല്ല ആരെയും കുറ്റം പറയാൻ പറ്റില്ല. രണ്ടാഴ്ചയ്ക്കു മുൻപ് കണ്ട ആൾ ഇങ്ങനെ നിന്ന നിൽപ്പിനു മാറുമ്പോൾ ആർക്കായാലും സംശയം തോന്നും.

Leave a Reply

Your email address will not be published. Required fields are marked *