Your Image Description Your Image Description

ബോളിവുഡ് നടിയായ അവനീത് കൗർ ഈ അടുത്തകാലം വരെ എല്ലാവര്‍ക്കും അത്ര സുപപരിചിതമായിരുന്നില്ല. എന്നാല്‍ വിരാട് കോലി ‘അബദ്ധത്തില്‍’ അവനീതിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തതോടെ കഥ മാറി. അവനീത് സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ ചര്‍ച്ചാവിഷയമായി. രണ്ട് ദിവസത്തിനുള്ളില്‍ 18 ലക്ഷം ഫോളോവേഴ്‌സിനെയാണ് താരത്തിന് ലഭിച്ചത്. ഒപ്പം പുതിയ ബ്രാന്‍ഡുകളുടെ പരസ്യക്കരാറുകള്‍ ലഭിക്കുകയും പ്രൊമോഷന് വാങ്ങുന്ന പണം കൂട്ടുകയും ചെയ്തു.

നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ 31.8 മില്ല്യണ്‍ ആളുകളാണ് അവനീതിനെ ഫോളോ ചെയ്യുന്നത്. 12 പുതിയ ബ്രാന്‍ഡുകളുടെ പരസ്യക്കരാറുകളാണ് നടിയെ തേടിയെത്തിയത്. ഇന്‍സ്റ്റഗ്രാമിലെ ബ്രാന്‍ഡ് പ്രൊമോഷന് വാങ്ങുന്ന പണം ഒരു പോസ്റ്റിന് 2.6 ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു.

കോലിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നാണ് അവനീതിന്റെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തത്. ഇതിന് പിന്നാലെ ഇത് ബോധപൂര്‍വം സംഭവിച്ചതല്ലെന്ന് വിശദീകരിച്ച് കോലി സ്‌റ്റോറി പങ്കുവെയ്ക്കുകയും ചെയ്തു. ഭാര്യ അനുഷ്‌ക ശര്‍മയുടെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് അവനീത് കൗറിന്റെ ചിത്രം കോലി ലൈക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ ഒരുപാട് ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

ഇതോടെ അവനീതിന് കോലി നല്‍കിയ ലൈക്ക് അപ്രത്യക്ഷമായി. ഫീഡ് ക്ലിയര്‍ ചെയ്യുന്ന സമയത്ത് അല്‍ഗൊരിതത്തില്‍ വന്ന പിഴവ് കാരണമാകാം ഇത്തരമൊരു ഇന്ററാക്ഷന്‍ രജിസ്റ്റര്‍ ആയതെന്നായിരുന്നു കോലിയുടെ വിശദീകരണം. ഇതിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കോലി അഭ്യര്‍ഥിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *