Your Image Description Your Image Description

കു​വൈ​ത്ത് ഫ​ണ്ട് ഫോ​ർ അ​റ​ബ് ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്‌​മെ​ന്റ്, ഇ​ന്റ​ർ​നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ മൈ​ഗ്രേ​ഷ​നു​മാ​യി ക​രാ​റി​ല്‍ ഒ​പ്പി​ട്ടു. ക​രാ​ര്‍ പ്ര​കാ​രം യ​മ​നി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക്ക് 1.5 മി​ല്യ​ൺ ഡോ​ള​ർ ഗ്രാ​ന്റ് അ​നു​വ​ദി​ക്കും.

വാ​ഷി​ങ്ട​ണി​ൽ ന​ട​ക്കു​ന്ന ലോ​ക ബാ​ങ്ക് ഗ്രൂ​പ്പി​ന്‍റെ സ​മ്മേ​ള​ന​ത്തി​ല്‍ കു​വൈ​ത്ത് ഫ​ണ്ട് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വ​ലീ​ദ് അ​ൽ ബ​ഹാ​രും ഇ​ന്റ​ർ​നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ മൈ​ഗ്രേ​ഷ​ന്‍ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ആ​മി പോ​പ്പ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു.

യ​മ​നി​ലെ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കു​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ള്‍, സാ​മൂ​ഹി​ക ഐ​ക്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ള്‍. മ​ലാ​വി റി​പ്പ​ബ്ലി​ക്കി​ലെ മം​ഗോ​ഷി-​മ​ങ്കേ​ര റോ​ഡ് പ​ദ്ധ​തി​ക്കും കു​വൈ​ത്ത് ഫ​ണ്ട്‌ 9.8 മി​ല്യ​ൺ ഡോ​ള​ർ വാ​യ്പ അ​നു​വ​ദി​ക്കും. ഇ​ത് സം​ബ​ന്ധ​മാ​യ ക​രാ​റും സ​മ്മേ​ള​ന​ത്തി​ല്‍ ഒ​പ്പുവെ​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *