Your Image Description Your Image Description

സമൂഹമാധ്യമ കണ്ട​ന്റ് ക്രീയേറ്ററുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടൽ മാറാതെ ഉപയോക്താക്കൾ. 25-ാമത്തെ പിറന്നാളിന് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് കണ്ട​ന്റ് ക്രീയേറ്ററായ റായ മിഷ അ​ഗർവാളി​ന്റെ മരണവാർത്ത എത്തുന്നത്. മിഷയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഏപ്രിൽ 25 ന് മിഷയുടെ കുടുംബമാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. മിഷയുടെ അപ്രതീക്ഷിത മരണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി ആരാധകര്‍.

‘മിഷ അഗർവാളിന്‍റെ വിയോഗത്തിന്‍റെ ഹൃദയഭേദകമായ വാർത്ത ഞങ്ങൾ വളരെ ഭാരത്തോടെയാണ് പങ്കിടുന്നത്. നിങ്ങൾ അവർക്കും അവരുടെ പ്രവർത്തനങ്ങൾക്കും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി. ഈ വലിയ നഷ്ടവുമായി പൊരുത്തപ്പെടാൻ ഞങ്ങൾ ഇപ്പോഴും ശ്രമിക്കുന്നു…’ മിഷയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ദയവായി അവളെ നിങ്ങളുടെ ഓർമ്മകളില്‍ സൂക്ഷിക്കുക. അവളുടെ ആത്മാവിനെ നിങ്ങളുടെ ഹൃദയത്തോടൊപ്പം ചേര്‍ക്കുക. കുറിപ്പ് കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങളുടെ നഷ്ടം സങ്കൽപ്പിക്കാനാവാത്തതാണ്. ഞങ്ങൾക്ക് വാക്കുകളില്ല.’ കുടുംബം എഴുതി.

കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ സമൂഹമാധ്യമ ഉപയോക്താക്കള്‍ തങ്ങളുടെ അമ്പരപ്പും ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി. ‘ഇത് വളരെ ഹൃദയഭേദകമാണ്. മിഷയുടെ ചിരിയുടെയും ഊഷ്മളതയുടെയും പേരിൽ എപ്പോഴും ഓർമ്മിക്കപ്പെടും.’ ഒരാൾ പോസ്റ്റിന് താഴെ കുറിച്ചു. ‘മിഷ നിരവധി ജീവിതങ്ങൾക്ക് ഒരു വെളിച്ചമായിരുന്നു. ഇത്ര പെട്ടെന്ന് വിട്ടുപോകുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.’ മറ്റൊരു ആരാധകന്‍ കുറിച്ചു. ‘അവളുടെ തമാശകൾ എനിക്ക് എല്ലാമായിരുന്നു. അവൾ പോയി എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.’ മറ്റൊരു ആരാധകന്‍ എഴുതി. ‘അവളുടെ വീഡിയോകൾ എപ്പോഴും എന്‍റെ ദിവസത്തെ പ്രകാശമുള്ളതാക്കി. അവളില്ലാതെ ഇൻസ്റ്റാഗ്രാം സങ്കൽപ്പിക്കാൻ പ്രയാസമാണ്.’ അവിശ്വസനീയമായ ആ വാര്‍ത്ത അറിഞ്ഞ് ഒരു ആരാധകന്‍ കുറിച്ചു. മറ്റ് ചിലര്‍ മിഷയ്ക്ക് സ്വസ്ഥമായൊരു വിശ്രമം ആശംസിച്ചു. അതേ സമയം മരണ കാരണം എന്താണെന്ന് കുടുംബം കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *