Your Image Description Your Image Description

ചാലക്കുടി : അതിരപ്പിള്ളിയിൽ കാട്ടാനയാക്രമണത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വനംമന്ത്രി എ കൈ ശശീന്ദ്രൻ. വനംവകുപ്പ് മേധാവിയോടാണ് റിപ്പോർട്ട് തേടിയത്. ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തിൽ വാഴച്ചാൽ സ്വദേശികൾ കൊല്ലപ്പെട്ടത്.

അംബിക, സതീഷ് എന്നിവരാണ് മരണപ്പെട്ടത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപം വഞ്ചിക്കടവിലായിരുന്നു രാത്രിയാണ് അപകടമുണ്ടായത്. വനവിഭവങ്ങൾ ശേഖരിക്കാനായി പ്രദേശത്ത് താമസിക്കുകയായിരുന്നു ഇവരെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *