Your Image Description Your Image Description

പോക്കോ സി71 വിപണിയിൽ.നിരവധി മികച്ച ഫീച്ചറുകൾ പോക്കോ സി 71 ഉണ്ടെങ്കിലും ആളുകളെ ഈ ഫോണിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം ഇതിന്റെ വിലയാണ്. ലോഞ്ച് ഓഫർ എന്ന നിലയിൽ ഈ ഫോൺ വെറും 6499 രൂപയ്ക്ക് വാങ്ങാനാകുമെന്ന് പോക്കോ പറയുന്നു.

ഇപ്പോഴും ചില സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇന്ത്യയിൽ 4ജി ഫോണുകൾ ഇറക്കാറുണ്ട്. അങ്ങനെ ഇറക്കുന്ന 4ജി ഫോണുകളെക്കാൾ താഴ്ന്ന വിലയിലാണ് ഈ പോക്കോ 5ജി ഫോൺ ലഭ്യമായിരിക്കുന്നത് എന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് ഇത് ഒരു മികച്ച ഓപ്ഷനായി മാറുന്നു.

6.88 ഇഞ്ച് HD+ 120Hz ഡിസ്‌പ്ലേയായാണ് പോക്കോ സി71 സ്മാർട്ട്ഫോണിൽ ഉണ്ടാകുക. TUV ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ ഫ്രീ, സർക്കാഡിയൻ സർട്ടിഫിക്കേഷനുകൾ എന്നീ ഫീച്ചറുകളുള്ള സ്മാർട്ട്ഫോൺ ആണ് ഇത്. ഈ സെഗ്മെന്റിലെ സ്മാർട്ട്ഫോണുകളിൽ കണ്ണിന് ഏറ്റവും അനുയോജ്യമായ ഡിസ്‌പ്ലേ ഉള്ള സ്മാർട്ട്ഫോണും ഇതാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *