Your Image Description Your Image Description

റമസാനിലും പെരുന്നാൾ അവധി ദിവസങ്ങളിലും ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത് 222 യാചകരെ. ഇവരിൽ 33 പേരെയും പെരുന്നാൾ ദിനങ്ങളിലാണ് പിടികൂടിയതെന്ന് സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമെന വകുപ്പ് ആക്ടിങ് ഡയറക്ടർ കേണൽ അഹമ്മദ് അൽ അദിദി അറിയിച്ചു.

ഒട്ടേറെ പേർ റമസാനിന്റെയും ഉത്സവ സീസണുകളുടെയും ജീവകാരുണ്യ മനോഭാവത്തെ ചൂഷണം ചെയ്യുന്നുണ്ടെന്നും പലപ്പോഴും കുട്ടികളെയും വൈകല്യമുള്ളവരെയും ഉൾപ്പെടുത്തുകയോ സഹതാപം നേടുന്നതിനായി മെഡിക്കൽ അവസ്ഥകൾ കെട്ടിച്ചമയ്ക്കുകയോ ചെയ്തുകൊണ്ടുള്ള വഞ്ചനാപരമായ തന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭിക്ഷാടനത്തിന് കുട്ടികളെ ഒപ്പം കൂട്ടുന്ന അനവധി കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *